---
title: "എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദം: ശരത്പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ"
english_title: "Audio recording controversy against A.C. Moideen and M.K. Kannan: Recommendation to suspend Sarathprasad"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316879/audio-recording-controversy-against-ac-moideen-and-mk-kannan-recommendation-to-suspend-sarathprasad"
published_at: "2025-09-24T21:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d413ed97daf_sharathpravad.jpg"
keywords: []
---

# എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദം: ശരത്പ്രസാദിനെ സസ്പെൻഡ് ചെയ്യാൻ ശിപാർശ

> **Lead Summary:** എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശിപാർശ. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യാനാണ് നിർദ്ദേശം. നടപടി സംബന്ധിച്ച തീരുമാനം തൃശൂർ ജില്ലാ സെക്രട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു.

## Article Content

എ.സി മൊയ്തീനും എം.കെ കണ്ണനുമെതിരായ ശബ്ദരേഖാ വിവാദത്തിൽ ഡിവൈഎഫ്ഐ തൃശൂർ ജില്ലാ സെക്രട്ടറി ശരത്പ്രസാദിനെ സിപിഎമ്മിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ ശിപാർശ. ഒരു വർഷത്തേക്കാണ് സസ്പെൻഡ് ചെയ്യാനാണ് നിർദ്ദേശം. നടപടി സംബന്ധിച്ച തീരുമാനം തൃശൂർ ജില്ലാ സെക്രട്ടറിയറ്റിൽ റിപ്പോർട്ട് ചെയ്തു.

മുതിർന്ന നേതാക്കൾക്കെതിരായ സാമ്പത്തിക ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി.കെ ബിജുവാണ് തീരുമാനം ജില്ല സെക്രട്ടറിയേറ്റിൽ റിപ്പോർട്ട് ചെയ്തത്. വിവാദങ്ങളെ തുടർന്ന് ശരത് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നാണ് വിലയിരുത്തൽ.

സിപിഎം നേതാക്കൾ ഒരു ഘട്ടം കഴിഞ്ഞാൽ സാമ്പത്തികമായി ലെവൽ മാറുമെന്ന ശരത് പ്രസാദിന്റെ ശബ്ദ സന്ദേശമാണ് പുറത്ത് വന്നത്. സിപിഎം നേതാക്കൾ അവരവരുടെ കാര്യം നോക്കാൻ നല്ല മിടുക്കന്മാരാണെന്ന് ശരത് പ്രസാദ് പറയുന്നു. എം കെ കണ്ണന് കോടാനുകോടി സ്വത്തുണ്ട്. രാഷ്ട്രീയം കൊണ്ട് രക്ഷപ്പെട്ടത് എം കെ കണ്ണന്റെ കപ്പലണ്ടി കച്ചവടം ആയിരുന്നുവെന്നും ശരത് പ്രസാദിന്റെ ശബ്ദ സന്ദേശത്തിലുണ്ട്. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316879/audio-recording-controversy-against-ac-moideen-and-mk-kannan-recommendation-to-suspend-sarathprasad)