---
title: "പൊലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു; കെഎസ്‍ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി"
english_title: "Police scuffle with side mirror of police jeep KSRTC bus driver allegedly beaten by police"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316857/police-scuffle-with-side-mirror-of-police-jeep-ksrtc-bus-driver-allegedly-beaten-by-police"
published_at: "2025-09-24T19:16:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3f64c207b6_rty.jpg"
keywords: []
---

# പൊലീസ് ജീപ്പിന്റെ സൈഡ് മിററിൽ ഉരഞ്ഞു; കെഎസ്‍ആർടിസി ബസ് ഡ്രൈവറെ പോലീസ് മർദ്ദിച്ചതായി പരാതി

> **Lead Summary:** **കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദ്ദിച്ചത്.

## Article Content

**കോട്ടയം: ( **[www.truevisionnews.com]** ) ** കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് മർദ്ദിച്ചതായി പരാതി. പൊലീസ് ജീപ്പിൽ കെഎസ്ആർടിസ് ബസ് തട്ടിയെന്ന് പറഞ്ഞ് പൊലീസ് തല്ലുകയായിരുന്നെന്നാണ് പരാതിയിൽ പറയുന്നത്. മൂന്നാർ ഡിപ്പോയിലെ ഡ്രൈവറായ വേലായുധനെയാണ് വൈക്കം പൊലീസ് മർദ്ദിച്ചത്.

മൂന്നാറിൽ നിന്ന് ആലപ്പുഴക്ക് പോയ ബസ് വൈക്കത്തിന് അടുത്ത് ഉല്ലലയിൽ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. ബസ് തട്ടി പൊലീസ് ജീപ്പിന്റെ സൈഡ് മിറർ ഉരഞ്ഞു എന്ന് പറഞ്ഞായിരുന്നു മർദനം. മർദ്ദനത്തിൽ പരിക്കേറ്റ ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316857/police-scuffle-with-side-mirror-of-police-jeep-ksrtc-bus-driver-allegedly-beaten-by-police)