---
title: "മദ്യ ലഹരിയിൽ വയോധികയെ ലൈം​ഗികമായി പീഡിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി "
english_title: "Elderly woman sexually assaulted while intoxicated; locals who heard her screams rushed to the spot and caught the young man"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316847/elderly-woman-sexually-assaulted-while-intoxicated-locals-who-heard-her-screams-rushed-to-the-spot-and-caught-the-young-man"
published_at: "2025-09-24T17:46:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3e13be3a50_1.jpg"
keywords: []
---

# മദ്യ ലഹരിയിൽ വയോധികയെ ലൈം​ഗികമായി പീഡിപ്പിച്ചു; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ യുവാവിനെ പിടികൂടി 

> **Lead Summary:** **തിരുവനന്തപുരം: **മദ്യ ലഹരിയിൽ 69-കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശി നജീബ് നെയാണ് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയോധികയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**തിരുവനന്തപുരം: **മദ്യ ലഹരിയിൽ 69-കാരിയെ പീഡിപ്പിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആര്യനാട് സ്വദേശി നജീബ് നെയാണ് ആര്യനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വയോധികയെ പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വിതുര - തൊളിക്കോട് - മലയടി ഉന്നതിയിലാണ് സംഭവം. ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയാണ് ലൈം​ഗിക ആക്രമണത്തിന് ഇരയായത്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് നജീമിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. പ്രതിയെ റിമാൻ‌റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316847/elderly-woman-sexually-assaulted-while-intoxicated-locals-who-heard-her-screams-rushed-to-the-spot-and-caught-the-young-man)