---
title: " നാരങ്ങ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നും അറിയാതെ പോകരുത് ..."
english_title: "Benefits of drinking lemon water"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316845/benefits-of-drinking-lemon-water"
published_at: "2025-09-24T17:40:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3dfeaba8a7_lemon.jpg"
keywords: []
---

#  നാരങ്ങ വെള്ളം കുടിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതൊന്നും അറിയാതെ പോകരുത് ...

> **Lead Summary:** ദാഹം മാറ്റാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം . നാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ,,,,,

## Article Content

ദാഹം മാറ്റാൻ നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് നാരങ്ങ വെള്ളം . നാരങ്ങയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം ,,,,,

1 രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുന്ന ചില ധാതുക്കൾ നാരങ്ങാ വെള്ളത്തിലുണ്ട്. കാൽസ്യം, പൊട്ടാസ്യം എന്നീ ധാതുക്കൾ രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. രക്തസമ്മർദ്ദം സാധാരണ നിലയിലാക്കാൻ നാരങ്ങാ വെള്ളം സഹായിക്കുമെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.

2 മലബന്ധം, നെഞ്ചെരിച്ചിൽ തുടങ്ങിയ പ്രശ്നങ്ങളുള്ള ആളാണെങ്കിൽ നാരങ്ങാ വെള്ളം കുടിച്ചാൽ ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമേകും.

3 നാരങ്ങ വെള്ളം കുടിക്കുന്നത് ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഒപ്പം ശരീരഭാരം കുറയ്ക്കുന്നു. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ നാരങ്ങ വെള്ളം സഹായിക്കും

4 വൈറ്റമിൻ സി യും ധാരാളം അടങ്ങിയതിനാൽ നാരങ്ങാവെള്ളം ചർമത്തിന് സംരക്ഷണമേകും. പ്രായമാകലിന്റെ ലക്ഷണങ്ങൾ കുറയ്ക്കും. മുറിവുകൾ വേഗമുണങ്ങാൻ വൈറ്റമിൻ സി സഹായിക്കുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316845/benefits-of-drinking-lemon-water)