---
title: "നടുവേദനയുണ്ടോ...? എങ്കിൽ കാരണം ഇതൊക്കെയാകാം....! എന്നാൽ പരിഹാരവും ഇതാ "
english_title: "Do you have back pain?... If so, this could be the reason....! But here is the solution too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316842/do-you-have-back-pain-if-so-this-could-be-the-reason-but-here-is-the-solution-too"
published_at: "2025-09-24T17:05:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3d7d86d851_backpain.jpg"
keywords: []
---

# നടുവേദനയുണ്ടോ...? എങ്കിൽ കാരണം ഇതൊക്കെയാകാം....! എന്നാൽ പരിഹാരവും ഇതാ 

> **Lead Summary:** ** നടു**വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് നേരം ഇരിക്കുമ്പോയോ അല്ലെങ്കിൽ നിൽക്കുമ്പോൾ പോലും അസഹനീയമായ നടുവേദന അനുഭവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളതിൽ ഭൂരിഭാഗം പേരും. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ രീതികൾ മാറ്റുന്നതും അനുസരിച്ച് നടുവേദന കുറയ്ക്കാൻ കഴിയും. നമ്മളിൽ പലരും സ്ഥിരമായി ചെയ്യുന്ന ഈ മൂന്ന് കാര്യങ്ങൾ നടുവേദന ഒരിക്കലും ഭേദമാകില്ല. അതിന് പരിഹാരങ്ങൾ കണ്ടെത്തിയാൽ മാത്രമേ സാധിക്കുകയുള്ളു. അങ്ങനെയെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കാം...

## Article Content

** നടു**വേദന കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളുടെ എണ്ണം ദിനം പ്രതി വർധിച്ച് കൊണ്ടിരിക്കുകയാണ്. കുറച്ച് നേരം ഇരിക്കുമ്പോയോ അല്ലെങ്കിൽ നിൽക്കുമ്പോൾ പോലും അസഹനീയമായ നടുവേദന അനുഭവിക്കുന്നവരാണ് നമുക്ക് ചുറ്റുമുള്ളതിൽ ഭൂരിഭാഗം പേരും. ദീർഘനേരം ഇരുന്നുള്ള ജോലിക്കാരിൽ നടുവേദന പോലുള്ള പ്രശ്നങ്ങൾ സാധാരണമാണ്. നടുവേദനയുടെ ദൈർഘ്യം, തീവ്രത എന്നിവയെ ആശ്രയിച്ചാണ് ഏതുതരമാണെന്ന് നിശ്ചയിക്കുക. നട്ടെല്ലിനുള്ള വ്യായാമങ്ങളും പോസ്ചറൽ രീതികൾ മാറ്റുന്നതും അനുസരിച്ച് നടുവേദന കുറയ്ക്കാൻ കഴിയും. നമ്മളിൽ പലരും സ്ഥിരമായി ചെയ്യുന്ന ഈ മൂന്ന് കാര്യങ്ങൾ നടുവേദന ഒരിക്കലും ഭേദമാകില്ല. അതിന് പരിഹാരങ്ങൾ കണ്ടെത്തിയാൽ മാത്രമേ സാധിക്കുകയുള്ളു. അങ്ങനെയെങ്കിൽ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ താഴെ കൊടുക്കാം...

**1. കാൽ പിണച്ച് ഇരിക്കുക : **കാൽ പിണച്ച് ഇരിക്കുകയോ കൂനിക്കൊണ്ട് ഇരിക്കുകയോ ചെയ്യുന്നത് നിങ്ങളുടെ നടുവിന്റെ താഴ്ഭാഗത്ത് അധിക സമ്മർദ്ദം ചെലുത്തുന്നു. ഇത് നട്ടെല്ലിനെ അമിതമായി വളയ്ക്കുകയും സ്ലിപ്പ്ഡ് ഡിസ്ക് (Slipped Disc) ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യും.

**2. ഇരുചക്രവാഹനം ഓടിക്കൽ:**  ഇരുചക്രവാഹനം ഓടിക്കുമ്പോൾ നട്ടെല്ലിന് ശക്തമായ ഞെരുക്കമുണ്ടായേക്കാം. ഷോക്ക് അബ്സോർബറുകളായി പ്രവർത്തിക്കുന്ന ഡിസ്കുകൾ പിന്നിലേക്ക് തള്ളപ്പെടുകയും ഹെർണിയേഷനുള്ള (Herniation) സാധ്യത വർധിക്കുകയും ചെയ്യുന്നു.

**3. മുന്നോട്ട് കുനിയൽ, ഭാരം ഉയർത്തൽ : **ഭാരം ഉയർത്തുമ്പോഴോ ആവർത്തിച്ച് മുന്നോട്ട് കുനിയുമ്പോഴോ ഉണ്ടാകുന്ന ഫ്ലെക്ഷൻ ലോഡിംഗ് (Flexion Loading) നടുവിന്റെ ആരോഗ്യത്തെ ബാധിക്കുന്നു.

**ശ്രദ്ധിക്കാം ഈ കാര്യങ്ങൾ**

ഡിസ്ക് തേയ്മാനമാണ് പലപ്പോഴും നടുവേദനയ്ക്ക് കാരണമാകാറുള്ളത്. വ്യായാമം നടുവേദനയുടെ ഫലപ്രദമായ പ്രതിരോധമാർഗമാണ്. അസ്ഥിയുടെ തേയ്മാനം, ഡിസ്ക്കിനുണ്ടാകുന്ന പ്രശ്നങ്ങൾ, നട്ടെല്ലിനുണ്ടാകുന്ന ക്ഷതങ്ങൾ, അർബുദം, നീർക്കെട്ട് തുടങ്ങിയവയാണ് പ്രധാനമായി നടുവേദനയിലേക്ക് നയിക്കുന്ന കാരണങ്ങൾ. നടുവേദന കാലങ്ങളായി തുടരുക, വണ്ണംകുറയുക, കാലുകളിലേക്കും വേദന പടരുക, ചെറിയ പ്രായത്തിലേ നടുവേദന വരിക, മല-മൂത്രസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാവുക തുടങ്ങിയവയുണ്ടെങ്കിൽ ചികിത്സ വൈകിക്കരുത്.

***(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316842/do-you-have-back-pain-if-so-this-could-be-the-reason-but-here-is-the-solution-too)