---
title: "മെറ്റ കേസ് സ്റ്റഡിയിൽ ഇടം പിടിച്ച് വിസ്മയ പാർക്കിൻ്റെ ക്യാമ്പയിൻ"
english_title: "Vismaya Park's campaign features in Meta Case Study"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316833/vismaya-parks-campaign-features-in-meta-case-study"
published_at: "2025-09-24T16:26:00+05:30"
category: "Business"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3cf55cc025_meta.jpg"
keywords: []
---

# മെറ്റ കേസ് സ്റ്റഡിയിൽ ഇടം പിടിച്ച് വിസ്മയ പാർക്കിൻ്റെ ക്യാമ്പയിൻ

> **Lead Summary:** **മുംബൈ: **വാട്ട്സ്ആപ്പിന്റെ ബിസിനസ് സമ്മിറ്റ് വേദിയിൽ ശ്രദ്ദേയമായി കേരളത്തിൽ നിന്നുള്ള വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ ക്യാമ്പയിനുകൾ. ഉപഭോക്താക്കൾക്ക് ഏറ്റവും ലളിതമായി വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയുള്ള സേവനങ്ങൾ നൽകുകയും, സീസൺ കാലത്ത് ബുക്കിങ് പ്രക്രിയയെ കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുകയും ചെയ്ത ക്യാമ്പെയ്ൻ, മെറ്റ കേസ് സ്റ്റഡിയായി തിരഞ്ഞെടുത്ത് വേദിയിൽ അവതരിപ്പിക്കപ്പെട്ടു.

## Article Content

**മുംബൈ: **വാട്ട്സ്ആപ്പിന്റെ ബിസിനസ് സമ്മിറ്റ് വേദിയിൽ ശ്രദ്ദേയമായി കേരളത്തിൽ നിന്നുള്ള വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ ക്യാമ്പയിനുകൾ. ഉപഭോക്താക്കൾക്ക് ഏറ്റവും ലളിതമായി വാട്ട്സ്ആപ്പ് സന്ദേശങ്ങൾ വഴിയുള്ള സേവനങ്ങൾ നൽകുകയും, സീസൺ കാലത്ത് ബുക്കിങ് പ്രക്രിയയെ കൂടുതൽ സൗകര്യപ്രദവും സുഗമവുമാക്കുകയും ചെയ്ത ക്യാമ്പെയ്ൻ, മെറ്റ കേസ് സ്റ്റഡിയായി തിരഞ്ഞെടുത്ത് വേദിയിൽ അവതരിപ്പിക്കപ്പെട്ടു.

മുംബൈയിൽ വച്ച് നടന്ന വാട്സപ്പ് ബിസിനസ്സ് സബ്‌മിറ്റിൽ മെറ്റയുടെ ഗ്ലോബൽ, വൈസ് പ്രസിഡന്റ് ബെഞ്ചമിൻ ജോം, ഇന്ത്യൻ മേധാവി അരുൺ ശ്രീനിവാസ്, സൗത്ത് ഈസ്റ്റ് ഏഷ്യ വി.സി സന്ധ്യ ദേവനാഥൻ ഉൾപ്പടെയുള്ളവർ പങ്കെടുത്തു. മെറ്റ ഹെഡ് ഓഫ് സെയിൽ നേഹ ഷായാണ് വിസ്മയ അമ്യൂസ്മെന്റ് പാർക്കിന്റെ കേസ് സ്റ്റഡി അവതരിപ്പിച്ചത്. കേരളത്തിൽ തന്നെയുള്ള ക്വാഡ് ക്യൂബ്സ് ഏജൻസിയാണ് ക്യാമ്പയിന് സമർപ്പിച്ചത്.

മുൻനിര ബഹുരാഷ്ട്ര കമ്പനികളോടൊപ്പം സഹകരണ സ്ഥാപനമായ വിസ്മയ പാർക്കിന്റെയും കേസ് സ്റ്റഡി വന്നു എന്നുള്ളതിൽ ഏറെ അഭിമാനമുണ്ടെന്ന് വിസ്മയ പാർക്ക് ചെയർമാൻ പി.വി ഗോപിനാഥ് പറഞ്ഞു. വ്യത്യസ്തവും പുതുമയാർന്നതുമായ റൈഡുകൾ പാർക്കിൽ ആരംഭിക്കുന്നുണ്ടെന്നും ഈ വർഷം തന്നെ സന്ദർശകർക്ക് വൈവിധ്യമാർന്ന അഡ്വഞ്ചർ ഇറ്റാലിയൻ റൈഡ് ആസ്വദിക്കാൻ കഴിയുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. ഇതോടൊപ്പം സ്കൂൾ സീസൺ പ്രമാണിച്ച് ആകർഷകങ്ങളായ ഓഫറുകളും പാർക്കിൽ സന്ദർശകർക്ക് ലഭിക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316833/vismaya-parks-campaign-features-in-meta-case-study)