---
title: "'രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎ, ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല' -സി കൃഷ്ണകുമാർ "
english_title: "BJP says Congress is providing protection to Rahul Mangkootatil."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316832/bjp-says-congress-is-providing-protection-to-rahul-mangkootatil"
published_at: "2025-09-24T16:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3cd60be5c0_RAHUL.jpg"
keywords: []
---

# 'രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎ, ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല' -സി കൃഷ്ണകുമാർ 

> **Lead Summary:** രാഹുൽ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പറഞ്ഞു. കോണ്ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു.

## Article Content

രാഹുൽ മാങ്കൂട്ടത്തിലിന് കോണ്ഗ്രസ് സംരക്ഷണം ഒരുക്കുന്നുവെന്ന് ബിജെപി. ഔദ്യോഗിക പരിപാടികളിൽ എംഎൽഎ എന്ന നിലയിൽ രാഹുലിനെ പങ്കെടുപ്പിക്കില്ല.രാഹുൽ രാജി വെക്കുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ബിജിപി സംസ്ഥാന വൈസ് പ്രസിഡന്‍റ് സി കൃഷ്ണകുമാർ പറഞ്ഞു. കോണ്ഗ്രസിന്റേത് ഇരട്ടത്താപ്പാണ്. പ്രാഥമിക അംഗത്തിൽ നിന്ന് പുറത്താക്കി എന്ന് പറയുന്നു.

എന്നിട്ട് സംരക്ഷണം നൽകുന്നത് കോൺഗ്രസ് നേതാക്കൾ തന്നെ എന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. രാഹുൽ ഏറ്റവും ഗതികെട്ട എംഎൽഎ. സ്വന്തം മണ്ഡലത്തിൽ ഒളിച്ച് വരേണ്ടി വരുന്നു. തെറ്റ് ചെയ്തിട്ട് ഉണ്ടെന്ന് രാഹുലിനും ഉറപ്പ് ഉണ്ട്. ആരോപണങ്ങളെ രാഹുൽ നിഷേധിച്ചിട്ടില്ല. 38 ദിവസമായിട്ടും നിയമനടപടി പോലും സ്വീകരിച്ചിട്ടില്ല എന്നും കൃഷ്ണകുമാര്‍ പറയുന്നു.

അതേസമയം 38 ദിവസത്തിന് ശേഷം പാലക്കാടെത്തിയ രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിൽ നിന്ന് എംഎൽഎ ബോർഡ് നീക്കി. അന്തരിച്ച കെപിസിസി സെക്രട്ടറി പി.ജെ പൗലോസിന്റെ വീട്ടിൽ വെച്ച് രാഹുൽ കോൺഗ്രസ് നേതാക്കളെ സന്ദർശിച്ചു.

രമേശ് ചെന്നിത്തല, ബെന്നി ബെഹന്നാൻ, വി.കെ ശ്രീകണ്ഠൻ, ഡിസിസി പ്രസിഡൻ്റ് എ. തങ്കപ്പൻ എന്നിവരാണ് പൗലോസിന്റെ വീട്ടിലുണ്ടായിരുന്നത്. കെപിസിസി നിർവാഹക സമിതി അംഗം സി. ചന്ദ്രൻ, ഡിസിസി ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് - കെഎസ്‌യു ജില്ലാ പ്രസിഡന്റുമാരും രാഹുലിനെ അനുഗമിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316832/bjp-says-congress-is-providing-protection-to-rahul-mangkootatil)