---
title: " ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം; ജനം പൊലീസുമായി ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക് "
english_title: "Massive public protests in Ladakh, the union territory created by dividing Jammu and Kashmir."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316829/massive-public-protests-in-ladakh-the-union-territory-created-by-dividing-jammu-and-kashmir"
published_at: "2025-09-24T16:00:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3c864815f0_CLASH.jpg"
keywords: []
---

#  ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം; ജനം പൊലീസുമായി ഏറ്റുമുട്ടി, നിരവധി പേർക്ക് പരിക്ക് 

> **Lead Summary:** ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി.

## Article Content

ജമ്മു കശ്മീരിനെ വിഭജിച്ച് ഉണ്ടാക്കിയ കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ വൻ ജനകീയ പ്രതിഷേധം. ലഡാക്കിലെ പ്രധാന നഗരമായ ലേയിലാണ് ജനം തെരുവിലിറങ്ങിയത്. ലഡാക്കിന് സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം അക്രമാസക്തമായി.

ജനം പൊലീസുമായി ഏറ്റുമുട്ടി. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിനിടെ നിരാഹാര സമരം നടത്തുകയായിരുന്ന സമര നേതാവ് സോനം വാങ്ചുക് സംഘർഷത്തെ തുടർന്ന് ഈ സമരത്തിൽ നിന്ന് പിന്മാറി. പൊലീസിന് നേരെ കല്ലെറിഞ്ഞ പ്രതിഷേധക്കാർ, പൊലീസ് വാൻ അഗ്നിക്കിരയാക്കി.

സംസ്ഥാനത്ത് നേരത്തെ ആരംഭിച്ച സംസ്ഥാന പദവി ആവശ്യപ്പെട്ടുള്ള പ്രതിഷേധം ആദ്യമായാണ് ഈ നിലയിൽ അക്രമാസക്തമാകുന്നത്. നിരാഹാര സമരവുമായി മുന്നോട്ട് പോയ പ്രതിഷേധക്കാർ, പണിമുടക്കിനും ആഹ്വാനം ചെയ്ത ശേഷമാണ് അക്രമാസക്തമായ സമരത്തിലേക്ക് കടന്നത്. ഇന്ന് ലേ നഗരത്തിലെ ബിജെപി ഓഫീസ് പ്രതിഷേധക്കാർ ആക്രമിച്ചു. ഓഫീസിന് തീവെച്ച സമരക്കാർ പൊലീസിനെതിരെയും ആക്രമണം നടത്തിയതോടെ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു. ലാത്തിച്ചാർജും നടത്തി. 

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316829/massive-public-protests-in-ladakh-the-union-territory-created-by-dividing-jammu-and-kashmir)