---
title: "കാണിപയ്യൂരിൽ മദ്യലഹരിയിൽ കാറോടിച്ച്  അപകടം; വാഹനത്തിൽ വിദേശമദ്യക്കുപ്പികളും പാൻ മസാലകളും, ഡ്രൈവർ കസ്റ്റഡിയിൽ"
english_title: "Drunk driving accident in Kanipayur, foreign liquor bottles and pan masalas in the vehicle, driver in custody"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316818/drunk-driving-accident-in-kanipayur-foreign-liquor-bottles-and-pan-masalas-in-the-vehicle-driver-in-custody"
published_at: "2025-09-24T15:19:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3bea2d45db_vghfgh.jpg"
keywords: []
---

# കാണിപയ്യൂരിൽ മദ്യലഹരിയിൽ കാറോടിച്ച്  അപകടം; വാഹനത്തിൽ വിദേശമദ്യക്കുപ്പികളും പാൻ മസാലകളും, ഡ്രൈവർ കസ്റ്റഡിയിൽ

> **Lead Summary:** കുന്നംകുളം:**[** തൃശൂർ കാണിപയ്യൂരിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. കേച്ചേരി സ്വദേശി സുരേഷ് ആണ് കാർ ഓടിച്ചിരുന്നത്.

## Article Content

കുന്നംകുളം:**[** തൃശൂർ കാണിപയ്യൂരിൽ മദ്യലഹരിയിൽ കാറോടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല. ചൂണ്ടൽ കുറ്റിപ്പുറം സംസ്ഥാനപാതയിലെ കാണിപ്പയ്യൂരിൽ ഇന്ന് ഉച്ചയ്ക്ക് 12:30 യോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും കുന്നംകുളം ഭാഗത്തേക്ക് വന്നിരുന്ന കാറാണ് എതിർദശയിൽ വന്നിരുന്ന കാറിൽ ഇടിച്ചത്. കേച്ചേരി സ്വദേശി സുരേഷ് ആണ് കാർ ഓടിച്ചിരുന്നത്.

ഇയാളുടെ കാറിൽ നിന്ന് വിദേശമദ്യക്കുപ്പികളും പാൻ മസാലയും കണ്ടെടുത്തു.കുന്നംകുളം പൊലീസ് സ്ഥലത്തെത്തി അപകടത്തിനിടയാക്കിയ കാർ ഡ്രൈവർ സുരേഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു . ഇടിയേറ്റ കാറിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല. പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316818/drunk-driving-accident-in-kanipayur-foreign-liquor-bottles-and-pan-masalas-in-the-vehicle-driver-in-custody)