---
title: "ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കിടന്നു; അവശനിലയിലായ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു"
english_title: "A tribal youth who went without food for days died due to lack of treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316815/a-tribal-youth-who-went-without-food-for-days-died-due-to-lack-of-treatment"
published_at: "2025-09-24T15:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3bc5fc7f79_ggg.jpg"
keywords: []
---

# ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കിടന്നു; അവശനിലയിലായ ആദിവാസി യുവാവ് ചികിത്സ കിട്ടാതെ മരിച്ചു

> **Lead Summary:** **തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ചികിത്സ കിട്ടാത്തതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചു. കോട്ടൂർ ആമല ആയിരംകാൽ സ്വദേശി ഇരയിമ്മൻ ആണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്ന ഇരയിമ്മൻ കഴിച്ച ചില മരുന്നുകളുടെ ഭാഗമായി വായിൽ പുണ്ണ് ഉണ്ടായി. വായിലെ പുണ്ണിന് മരുന്ന് ഇതുവരെ ലഭ്യമാക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കിടന്നാണ് ഇരയിമ്മൻ മരിച്ചത്.

## Article Content

**തിരുവനന്തപുരം: ( **[www.truevisionnews.com]** ) ** ചികിത്സ കിട്ടാത്തതിനെ തുടർന്ന് ആദിവാസി യുവാവ് മരിച്ചു. കോട്ടൂർ ആമല ആയിരംകാൽ സ്വദേശി ഇരയിമ്മൻ ആണ് മരിച്ചത്. കിടപ്പ് രോഗിയായിരുന്ന ഇരയിമ്മൻ കഴിച്ച ചില മരുന്നുകളുടെ ഭാഗമായി വായിൽ പുണ്ണ് ഉണ്ടായി. വായിലെ പുണ്ണിന് മരുന്ന് ഇതുവരെ ലഭ്യമാക്കാൻ സാധിച്ചില്ല. ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കിടന്നാണ് ഇരയിമ്മൻ മരിച്ചത്.

മറ്റൊരു സംഭവത്തിൽ കണ്ണൂർ പയ്യന്നൂരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കുഞ്ഞിമംഗലം കൊവ്വപ്പുറം സ്വദേശി കമറുന്നിസയുടെ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. മൃതദേഹം പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തില്‍ പയ്യന്നൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316815/a-tribal-youth-who-went-without-food-for-days-died-due-to-lack-of-treatment)