---
title: "വൈകുന്നേരം 'ടീ' കൊപ്പം ഒരു 'ടീ കേക്ക് ' ആയല്ലോ ...?"
english_title: "Tea Cake Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316789/tea-cake-recipe"
published_at: "2025-09-24T14:06:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3adafad531_ghfgh.jpg"
keywords: []
---

# വൈകുന്നേരം 'ടീ' കൊപ്പം ഒരു 'ടീ കേക്ക് ' ആയല്ലോ ...?

> **Lead Summary:** **[**എല്ലാവര്ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് 'ടീ കേക്ക്' അല്ലെങ്കിൽ 'സ്പോഞ്ച് കേക്ക്' അല്ലേ ? വൈകുന്നേരകളിൽ കട്ടൻ ചായക്കൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ് . ഓയിൽ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവയൊന്നും ചേർക്കാതെ വെറും മൂന്ന് ചേരുവകൾ കൊണ്ട് മൃദുവായിട്ടുള്ള സ്പോഞ്ച് കേക്ക് ഉണ്ടാകിയല്ലോ ...?

## Article Content

**[**എല്ലാവര്ക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒന്നാണ് 'ടീ കേക്ക്' അല്ലെങ്കിൽ 'സ്പോഞ്ച് കേക്ക്' അല്ലേ ? വൈകുന്നേരകളിൽ കട്ടൻ ചായക്കൊപ്പം കഴിക്കാൻ നല്ല കോമ്പിനേഷൻ ആണ് . ഓയിൽ, ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ എന്നിവയൊന്നും ചേർക്കാതെ വെറും മൂന്ന് ചേരുവകൾ കൊണ്ട് മൃദുവായിട്ടുള്ള സ്പോഞ്ച് കേക്ക് ഉണ്ടാകിയല്ലോ ...?

**ചേരുവകൾ:**

*മുട്ട - 4 എണ്ണം *

*വാനില എസൻസ് - 1 ടീസ്പൂൺ*

*പഞ്ചസാര - ½ കപ്പ്*

*മൈദ - ¾ കപ്പ്*

**തയ്യാറാക്കുന്ന വിധം:**

ആർ ഇഞ്ചിന്റെ ഒരു കേക്ക് ടിൻ എടുത്ത് അതിൽ നന്നായി എണ്ണ പുരട്ടുക. അടിയിൽ ഒരു ബട്ടർ പേപ്പർ വെച്ച് അതിനു മുകളിലും എണ്ണ പുരട്ടുക. (ബട്ടർ പേപ്പർ ഇല്ലെങ്കിൽ എണ്ണ പുരട്ടിയ ശേഷം അല്പം മൈദ തൂവി തട്ടിക്കളഞ്ഞാൽ മതി). ഇത് മാറ്റിവെക്കുക. ഒരു വലിയ ബൗളിൽ 3 മുട്ട പൊട്ടിച്ചൊഴിക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ വാനില എസൻസ് ചേർത്ത് ഒരു ഇലക്ട്രിക് ബീറ്റർ ഉപയോഗിച്ച് നന്നായി അടിച്ചു പതപ്പിക്കുക.

മുട്ടയുടെ മഞ്ഞ നിറം മാറിത്തുടങ്ങുമ്പോൾ അര കപ്പ് പഞ്ചസാര കുറച്ചശ്ശെയായി (രണ്ടോ മൂന്നോ തവണയായി) ചേർത്തുകൊടുത്ത് ഹൈ സ്പീഡിൽ തന്നെ ബീറ്റ് ചെയ്യുക. പഞ്ചസാര മുഴുവൻ അലിഞ്ഞ്, മുട്ടയുടെ മിശ്രിതം നല്ല കട്ടിയുള്ളതും വെളുത്ത നിറത്തിലുമായി (ഓഫ്-വൈറ്റ്) മാറുന്നതുവരെ ബീറ്റ് ചെയ്യണം. ബീറ്റർ കൊണ്ട് കോരുമ്പോൾ താഴേക്ക് വീഴാത്ത പരുവത്തിൽ നല്ല കട്ടിയായിരിക്കണം.

ഈ മിശ്രിതത്തിന് മുകളിൽ ഒരു അരിപ്പ വെച്ച് മുക്കാൽ കപ്പ് മൈദ ഇട്ട് അരിച്ചെടുക്കുക. അതിനുശേഷം ഒരു വിസ്ക് ഉപയോഗിച്ച് ഒരേ ദിശയിലേക്ക് പതുക്കെ ഇളക്കി മൈദ ബാറ്ററുമായി യോജിപ്പിക്കുക . മൈദ നന്നായി യോജിച്ചു എന്ന് ഉറപ്പുവരുത്തണം. തയ്യാറാക്കിയ ബാറ്റർ കേക്ക് ടിന്നിലേക്ക് ഒഴിക്കുക. ഉള്ളിലെ എയർ ബബിൾസ് പോകാനായി ടിൻ നിലത്ത് വെച്ച് രണ്ടുമൂന്നു തവണ തട്ടിക്കൊടുക്കുക.

അടി കട്ടിയുള്ള ഒരു പാത്രം (ഉദാഹരണത്തിന് ബിരിയാണി ചെമ്പ്) 10 മിനിറ്റ് ചൂടാക്കി വെക്കുക. ഇതിനുള്ളിൽ ഒരു റിംഗ് ഇറക്കിവെച്ച ശേഷം കേക്ക് ടിൻ അതിനുമുകളിൽ വെക്കുക. പാത്രം അടച്ചുവെച്ച് ഏറ്റവും ചെറിയ തീയിൽ 30 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക. 30 മിനിറ്റിന് ശേഷം ഒരു ടൂത്ത്പിക്ക് ഉപയോഗിച്ച് കുത്തിനോക്കി വെന്തോ എന്ന് പരിശോധിക്കാം. കേക്ക് നന്നായി തണുത്ത ശേഷം ഒരു കത്തി ഉപയോഗിച്ച് വശങ്ങൾ വിടീപ്പിച്ച് ഒരു പ്ലേറ്റിലേക്ക് മാറ്റുക. അടിയിലെ ബട്ടർ പേപ്പർ എടുത്തുമാറ്റുക. നല്ല മൃദുവായിട്ടുള്ള സ്പോഞ്ച് കേക്ക് തയ്യാർ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316789/tea-cake-recipe)