---
title: "'പഴം നിറച്ചത്' ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? വേഗം അടുക്കളയിലേക്ക് വരൂ രണ്ട് മിനിറ്റിൽ സംഭവം റെഡി...! "
english_title: "How to prepare pazham nirachathu racipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316778/how-to-prepare-pazham-nirachathu-racipe"
published_at: "2025-09-24T13:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3a40eced0d_FT.jpg"
keywords: []
---

# 'പഴം നിറച്ചത്' ഉണ്ടാക്കാൻ ഇത്ര എളുപ്പമോ? വേഗം അടുക്കളയിലേക്ക് വരൂ രണ്ട് മിനിറ്റിൽ സംഭവം റെഡി...! 

> **Lead Summary:** കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന കടിയാണ് പഴം നിറച്ചത്. ഇന്നത്തെ നാലുമണി ചായയ്‌ക്കൊപ്പം പഴം നിറച്ചത് ഉണ്ടാക്കിയാലോ?

## Article Content

കുട്ടികൾക്ക് വളരെയേറെ ഇഷ്ടപ്പെടുന്ന കടിയാണ് പഴം നിറച്ചത്. ഇന്നത്തെ നാലുമണി ചായയ്‌ക്കൊപ്പം പഴം നിറച്ചത് ഉണ്ടാക്കിയാലോ?

**

ചേരുവകൾ**

ഏത്തപ്പഴം – 4 എണ്ണം

പഞ്ചസാര – 50 ഗ്രാം

തേങ്ങാ ചിരകിയത്

ഏലക്കാ – 4 എണ്ണം

കശുവണ്ടി – 5 എണ്ണം ചെറിയ കഷണങ്ങളാക്കി പൊടിച്ചത്

കിസ്മിസ് – 10 എണ്ണം

മൈദ – 20 ഗ്രാം

എണ്ണ – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം,**

ആദ്യം തന്നെ ഒരു പാനിൽ തേങ്ങാ ചിരകിയത് നന്നായി ചൂടാക്കിയെടുക്കുക. പഞ്ചസാര, ഏലക്കാ, കിസ്മിസ്, കശുവണ്ടി എന്നിവ ചേര്‍ത്ത് വീണ്ടും ചൂടാക്കി മാറ്റി വയ്ക്കുക. ശേഷം പഴം ഓരോന്നായി നെടുകേ പൊളിയ്ക്കുക. അതിലേക്ക് നേരത്തേ ഉണ്ടാക്കിയ തേങ്ങാ വിളയിച്ചത് നിറച്ച് മൈദ നന്നായി കലക്കിയതില്‍ മുക്കി എണ്ണയില്‍ വറുത്തു കോരുക. ടേസ്റ്റിയായിട്ടുള്ള പഴം നിറച്ചത് തയ്യാർ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316778/how-to-prepare-pazham-nirachathu-racipe)