---
title: "ശ്രീകൃഷ്ണ ജയന്തിക്ക് കെട്ടിയ കൊടി തോരണങ്ങൾ നശിപ്പിച്ച് സിപിഎം ഓഫീസിന് മുന്നിലിട്ടു; സി. സി ടി വിയിൽ കുടുങ്ങിയ യുവാവ് പിടിയിൽ"
english_title: "Youth caught on CCTV arrested for destroying flag poles tied for Sri Krishna Jayanti and placing them in front of CPM office"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316771/youth-caught-on-cctv-arrested-for-destroying-flag-poles-tied-for-sri-krishna-jayanti-and-placing-them-in-front-of-cpm-office"
published_at: "2025-09-24T13:04:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d39f40e6c02_g.jpg"
keywords: []
---

# ശ്രീകൃഷ്ണ ജയന്തിക്ക് കെട്ടിയ കൊടി തോരണങ്ങൾ നശിപ്പിച്ച് സിപിഎം ഓഫീസിന് മുന്നിലിട്ടു; സി. സി ടി വിയിൽ കുടുങ്ങിയ യുവാവ് പിടിയിൽ

> **Lead Summary:** **മാവേലിക്കര: ( **[www.truevisionnews.com]** )** ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ. മാവേലിക്കര തഴക്കര, കുന്നം, അമ്പാടിയിൽ അജയ് കൃഷ്ണൻ നെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. യുടെ പ്രത്യേക അന്വേഷണ സംഘവും, മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്‌ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്.

## Article Content

**മാവേലിക്കര: ( **[www.truevisionnews.com]** )** ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ചുള്ള കൊടി തോരണങ്ങൾ നശിപ്പിച്ച യുവാവ് പിടിയിൽ. മാവേലിക്കര തഴക്കര, കുന്നം, അമ്പാടിയിൽ അജയ് കൃഷ്ണൻ നെയാണ് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. യുടെ പ്രത്യേക അന്വേഷണ സംഘവും, മാവേലിക്കര ഇൻസ്‌പെക്ടർ സി. ശ്രീജിത്ത്‌ നേതൃത്വത്തിലുള്ള മാവേലിക്കര പൊലീസും ചേർന്ന് പിടികൂടിയത്.

പൈനുംമൂട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിച്ച കേസിലാണ് ഇയാൾ പിടിയിലായത്. കഴിഞ്ഞ പതിനാലിന് പുലർച്ചെയാണ് നാട്ടിൽ കലാപ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി മാവേലിക്കര പൈനുംമട് ജങ്ഷൻ മുതൽ കുന്നം ധർമ്മശാസ്താ ക്ഷേത്രത്തിന്റെ മുൻവശം വരെ ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച കെട്ടിയിരുന്ന കൊടികൾ നശിപ്പിക്കുകയും, കുറച്ചു കൊടികൾ തഴക്കര വേണാട് ജങ്ഷനു സമീപമുള്ള സി. പി. എം ന്റെ പാർട്ടി ഓഫീസിനു മുൻവശം കൊണ്ടിടുകയും ചെയ്തതായി മാവേലിക്കര പൊലീസിൽ പരാതി ലഭിക്കുന്നത്.

തുടർന്ന് ജില്ല പൊലീസ് മേധാവി എം. പി. മോഹനചന്ദ്രൻ നായർ ഐ. പി. എസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം. കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി. കുന്നത്തേയും, സമീപ പ്രാദേശങ്ങളിലെയും സി. സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്കിലെത്തി കൊടികൾ നശിപ്പിക്കുന്നതായി കണ്ടു. തുടർന്ന് നിരവധി സി. സി ടി വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതി പിടിയിലാകുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316771/youth-caught-on-cctv-arrested-for-destroying-flag-poles-tied-for-sri-krishna-jayanti-and-placing-them-in-front-of-cpm-office)