---
title: "ജോലി വേണ്ടവർ ഈ തീയതി മറക്കേണ്ട.....! ജില്ലയിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ജോലി നേടാൻ അവസരം, ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന്"
english_title: "job drive at palakkad employability centre employment exchange job offers"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316756/job-drive-at-palakkad-employability-centre-employment-exchange-job-offers"
published_at: "2025-09-24T12:10:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3924ca718b_iuiyu.jpg"
keywords: []
---

# ജോലി വേണ്ടവർ ഈ തീയതി മറക്കേണ്ട.....! ജില്ലയിൽ എംപ്ലോയബിലിറ്റി സെന്റർ മുഖേനെ ജോലി നേടാൻ അവസരം, ജോബ് ഡ്രൈവ് സെപ്റ്റംബര്‍ 27ന്

> **Lead Summary:** **( **[www.truevisionnews.com]** )** നിങ്ങൾക്ക് ജോലി ആവശ്യമുണ്ടോ, അതല്ല, നിലവിലെ ജോലി ഒഴിവാക്കി പുതിയത് തേടുകയാണോ. എന്നാൽ നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27ന് ജോബ് ഡ്രൈവ് നടത്തുന്നു. രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ്.

## Article Content

**( **[www.truevisionnews.com]** )** നിങ്ങൾക്ക് ജോലി ആവശ്യമുണ്ടോ, അതല്ല, നിലവിലെ ജോലി ഒഴിവാക്കി പുതിയത് തേടുകയാണോ. എന്നാൽ നിങ്ങൾക്ക് ഇത് ഉപകാരപ്പെടും. പാലക്കാട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്/ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 27ന് ജോബ് ഡ്രൈവ് നടത്തുന്നു. രാവിലെ പത്തിന് ജില്ലാ എംപ്ലോയബിലിറ്റി സെന്ററിലാണ് ജോബ് ഡ്രൈവ്.

നാല് സ്വകാര്യ സ്ഥാപനങ്ങളിലേക്കുള്ള പ്രൊഡക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്- ട്രെയിനി, ഹെല്‍പ്പര്‍, ഡെലിവറി എക്‌സിക്യൂട്ടീവ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജര്‍, ഡിസ്ട്രിബ്യൂഷന്‍ മാനേജര്‍, ഫിനാന്‍ഷ്യല്‍ അഡ്വൈസര്‍, സെയില്‍സ് എന്നീ ഒഴിവുകളിലേക്കാണ് അഭിമുഖം. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ് എസ് എല്‍ സി, പ്ലസ് ടു, ബിരുദം, ഡിപ്ലോമ, ഐ ടി ഐ, ബി ഇ, ബി ടെക് എന്നീ യോഗ്യതയുള്ളവര്‍ക്ക് മേളയുടെ ഭാഗമാകാം.

രജിസ്റ്റര്‍ ചെയ്യാന്‍ താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായ 300 രൂപയും സഹിതം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് എത്തണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04912505435, 04912505204.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316756/job-drive-at-palakkad-employability-centre-employment-exchange-job-offers)