---
title: "മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണം; മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല - ഹെക്ടർ ഡാനിയൽ കബ്രേര"
english_title: "Messi's injury is false propaganda; entire Argentina team will be brought - Hector Daniel Cabrera"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316752/messis-injury-is-false-propaganda-entire-argentina-team-will-be-brought-hector-daniel-cabrera"
published_at: "2025-09-24T12:00:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d390f2b958b_messy.jpg"
keywords: []
---

# മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണം; മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ല - ഹെക്ടർ ഡാനിയൽ കബ്രേര

> **Lead Summary:** അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണമെന്ന് അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര. മെസിക്ക് മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് കബ്രേര പറഞ്ഞു. മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അര്‍ജന്റീന ടീമംഗങ്ങളെയും ഇവിടെ എത്തിക്കുമെന്നും കബ്രേര പറഞ്ഞു.

## Article Content

അര്‍ജന്റീന ഫുട്‌ബോള്‍ താരം ലയണല്‍ മെസിക്ക് പരിക്കേറ്റു എന്നത് തെറ്റായ പ്രചാരണമെന്ന് അര്‍ജന്റീന ടീം മാനേജര്‍ ഹെക്ടര്‍ ഡാനിയല്‍ കബ്രേര. മെസിക്ക് മോശമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് കബ്രേര പറഞ്ഞു. മെസി കേരളത്തില്‍ എത്തുന്ന കാര്യത്തില്‍ യാതൊരു ആശയക്കുഴപ്പവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അര്‍ജന്റീന ടീമംഗങ്ങളെയും ഇവിടെ എത്തിക്കുമെന്നും കബ്രേര പറഞ്ഞു.

അര്‍ജന്റീന ടീമിന്റെ വരുവുമായി ബന്ധപ്പെട്ട് നടക്കുന്ന ഒരുക്കങ്ങളില്‍ തൃപ്തനാണെന്നും കബ്രേര പറഞ്ഞു. സ്റ്റേഡിയം ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളും കണ്ടു വിശദമായി വിലയിരുത്തിയെന്നും അദ്ദേഹം പറഞ്ഞു. അര്‍ജന്റീനയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വൈകാതെ ചേരുമെന്ന് കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ റ പറഞ്ഞു.

മുഖ്യമന്ത്രി ആയിരിക്കും മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തുക. കായിക പ്രേമികള്‍ക്ക് വേണ്ടി ഫാന്‍സ് ഷോ ഒരുക്കും. എല്ലാവര്‍ക്കും മെസിയെ നേരിട്ട് കാണാനുള്ള അവസരം ഉണ്ടാകും. സ്റ്റേഡിയം നവീകരണം വേഗത്തില്‍ പൂര്‍ത്തിയാക്കും. എന്‍ഐടി ഉള്‍പ്പടെ സ്റ്റേഡിയം പരിശോധിക്കും. എതിര്‍ ടീമായി മത്സരിക്കാന്‍ ഓസ്ട്രേലിയ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316752/messis-injury-is-false-propaganda-entire-argentina-team-will-be-brought-hector-daniel-cabrera)