---
title: "സർക്കാർ ജോലിയിൽ ഒഴിവുണ്ടേ...! അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ..., 19 തസ്‌തികകളില്‍ പിഎസ്‌സി വിജ്‌ഞാപനം"
english_title: "kerala psc recruitment 2025 psc notification"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316730/kerala-psc-recruitment-2025-psc-notification"
published_at: "2025-09-24T10:57:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3820eb26b5_tysty.jpg"
keywords: []
---

# സർക്കാർ ജോലിയിൽ ഒഴിവുണ്ടേ...! അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ..., 19 തസ്‌തികകളില്‍ പിഎസ്‌സി വിജ്‌ഞാപനം

> **Lead Summary:** **തിരുവനന്തപുരം : ( **[www.truevisionnews.com]** )** 19 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്‌തികമാറ്റവും 4 തസ്തിക യിൽ സ്പെഷൽ റിക്രൂട്‌മെൻ്റും 6 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 15.09.2025. അപേക്ഷ: ഒക്ടോബർ 15 രാത്രി 12 വരെ. [www.keralapsc.gov.in]

## Article Content

**തിരുവനന്തപുരം : ( **[www.truevisionnews.com]** )** 19 തസ്തികയിൽ നിയമനത്തിനു പിഎസ്‌സി വിജ്‌ഞാപനം പുറത്തിറക്കി. 7 തസ്തികയിലാണു നേരിട്ടുള്ള നിയമനം. 2 തസ്തികയിൽ തസ്‌തികമാറ്റവും 4 തസ്തിക യിൽ സ്പെഷൽ റിക്രൂട്‌മെൻ്റും 6 തസ്‌തികയിൽ എൻസിഎ നിയമനവുമാണ്. ഗസറ്റ് തീയതി: 15.09.2025. അപേക്ഷ: ഒക്ടോബർ 15 രാത്രി 12 വരെ. [www.keralapsc.gov.in]

നേരിട്ടുള്ള നിയമനം: മലിനീകരണ നിയന്ത്രണബോര്‍ഡില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍, പ്രിസൺസ് & കറക്ഷനൽ സർവീസിൽ വനിതാ അസിസ്‌റ്റൻ്റ് പ്രിസൺ ഓഫിസര്‍, കമ്പനി കോര്‍പറേഷന്‍ ബോര്‍ഡ് എന്നിവയില്‍ അക്കൗണ്ടന്റ്/അക്കൗണ്ട്സ്, അസിസ്റ്റന്റ അക്കൗണ്ട്സ് ക്ലര്‍ക്ക്, ഷിപ്പിങ് ആന്റ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷനില്‍ ട്രാഫിക് സൂപ്രണ്ട്, കൺസ്ട്രക്ഷൻ കോർപറേഷനിൽ എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, പട്ടികജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (എംഎംവി), തുടങ്ങിയവ

തസ്തികമാറ്റം വഴി: പട്ടിക ജാതി വികസന വകുപ്പിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ, വിദ്യാഭ്യാസ വകുപ്പിൽ എച്ച്എസ‌ി സോഷ്യൽ സയൻസ്

പട്ടികജാതി, പട്ടികവർഗ സ്പെഷൽ റിക്രൂട്മെന്റ്: ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ‌് ഗ്രേഡ്-2, എൻസിസി/ സൈനികക്ഷേമ വകുപ്പിൽ ക്ലാർക്ക് ടൈപ്പിസ്‌റ്റ് തുടങ്ങിയവ.

സംവരണസമുദായങ്ങൾക്കുള്ള എന്‍സിഎ നിയമനം: ഹൗസ്ഫെഡില്‍ ജൂനിയര്‍ ക്ലാര്‍ക്ക്, ഫയര്‍ ആന്റ് റെസ്ക്യൂ സര്‍വീസില്‍ വനിതാ ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ തുടങ്ങിയവ.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316730/kerala-psc-recruitment-2025-psc-notification)