---
title: "ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ഉപയോഗിക്കുന്നു? ദുൽഖൽ സൽമാന്റെ വാഹന രജിസ്‌ട്രേഷനിൽ സംശയമെന്ന് കസ്റ്റംസ്"
english_title: "Using four vehicles smuggled in under import duty? Customs raises doubts over Dulquer Salmaan's vehicle registration"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316729/using-four-vehicles-smuggled-in-under-import-duty-customs-raises-doubts-over-dulquer-salmaans-vehicle-registration"
published_at: "2025-09-24T10:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d3804a39b88_dq.jpg"
keywords: []
---

# ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ഉപയോഗിക്കുന്നു? ദുൽഖൽ സൽമാന്റെ വാഹന രജിസ്‌ട്രേഷനിൽ സംശയമെന്ന് കസ്റ്റംസ്

> **Lead Summary:** നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്. ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം.

## Article Content

നടൻ ദുൽഖർ സൽമാനെതിരെ കസ്റ്റംസ് വിശദമായ അന്വേഷണത്തിലേക്ക്. ദുൽഖറിന്റെ ഒരു വാഹന രജിസ്ട്രേഷനിൽ സംശയമുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. പരിവാഹൻ സൈറ്റിൽ ക്രമക്കേട് നടത്തിയെന്നാണ് സംശയം.

മറ്റൊരാളുടെ പേരിലാണ് വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 28 വർഷമാണ് വാഹനത്തിന്റെ പഴക്കം.എന്നാല്‍ ഫിറ്റ്നസ് കാണിക്കുന്നത് 2038 വരെയാണെന്നും കസ്റ്റംസ് പറയുന്നത്. ഇറക്കുമതി തീരുവ വെട്ടിച്ച് കടത്തിക്കൊണ്ടുവന്ന നാലു വാഹനങ്ങൾ ദുൽഖർ ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. ദുൽഖറിന്റെ രണ്ടു വാഹനങ്ങൾ കൂടി ഹാജരാക്കാൻ നോട്ടീസ് നൽകും.

ഓപറേഷൻ നുംഖൂറിന്റെ ഭാഗമായി നൂറ്റിനാൽപതിലധികം വാഹനങ്ങൾ കേരളത്തിൽ പിടികൂടാനുണ്ടെന്നാണ് കസ്റ്റംസ് വിലയിരുത്തൽ. കേരളത്തിലേക്ക് കടത്തിയ മുഴുവൻ വാഹനങ്ങളുടെയും പട്ടിക കസ്റ്റംസ് തയ്യാറാക്കിയിട്ടുണ്ട്. കേരളത്തിൽ നിന്ന് ഇനിയും കണ്ടെത്താനുള്ളത് 140ൽ അധികം വാഹനങ്ങളാണെന്നും കസ്റ്റംസ് പറയുന്നു.

ഭൂട്ടാന്‍ പട്ടാളം ഉപേക്ഷിച്ച വണ്ടികള്‍ നികുതിവെട്ടിച്ച് രജിസ്റ്റർ ചെയ്ത് ഉപയോഗിക്കുന്നവരെ കണ്ടെത്താനായിരുന്നു കസ്റ്റംസ് ചൊവ്വാഴ്ച രാജ്യവ്യാപക റെയ്ഡ് നടത്തിയത്. നടന്‍മാരായ ദുല്‍ഖർ സല്‍മാന്‍ , പൃഥ്വിരാജ് , അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളില്‍ പരിശോധന നടത്തിയികുന്നു ദുൽഖറിന്റെ 2 വാഹനങ്ങളും, അമിതിന്റെ എട്ട് വാഹനങ്ങളും കസ്റ്റഡിയിൽ എടുത്തിരുന്നു.

ദുല്‍ഖറിന്റെ കൊച്ചി ഇളംകുളത്തെയും മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ പനമ്പിള്ളി നഗറിലെ ഗാരേജിലും കസ്റ്റംസ് പരിശോധന നടത്തി. ദുൽഖർ സൽമാന്റെ രണ്ടു വാഹനങ്ങളില്‍ ഒന്നിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ കസ്റ്റം ഓഫീസിലേക്ക് എത്തിച്ചിട്ടില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316729/using-four-vehicles-smuggled-in-under-import-duty-customs-raises-doubts-over-dulquer-salmaans-vehicle-registration)