---
title: "വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച് പത്തൊമ്പതുകാരൻ; മുറിക്കുള്ളിൽ എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്ന് കുറിപ്പ് "
english_title: "Nineteen-year-old boy hangs himself from fan inside house"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316687/nineteen-year-old-boy-hangs-himself-from-fan-inside-house"
published_at: "2025-09-24T07:16:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d34dbb7a43a_hanged.jpg"
keywords: []
---

# വീട്ടിനുള്ളിലെ ഫാനിൽ തൂങ്ങി മരിച്ച് പത്തൊമ്പതുകാരൻ; മുറിക്കുള്ളിൽ എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്ന് കുറിപ്പ് 

> **Lead Summary:** **മുംബൈ: ** നീറ്റ് പരീക്ഷ വിജയിച്ച് മെഡിക്കൽ കോളജിൽ പ്രവേശനം നേടാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രാപുറിലാണു സംഭവം. അനുരാഗ് അനിൽ ബോർകർ എന്ന വിദ്യാർഥിയാണു മരിച്ചത്. എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്നുള്ള കുറിപ്പ് മുറിയിൽ നിന്നു ലഭിച്ചു.

## Article Content

**മുംബൈ: ** നീറ്റ് പരീക്ഷ വിജയിച്ച് മെഡിക്കൽ കോളജിൽ പ്രവേശനം നേടാനിരിക്കെ 19കാരൻ ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദ്രാപുറിലാണു സംഭവം. അനുരാഗ് അനിൽ ബോർകർ എന്ന വിദ്യാർഥിയാണു മരിച്ചത്. എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്നുള്ള കുറിപ്പ് മുറിയിൽ നിന്നു ലഭിച്ചു.

നീറ്റ് പരീക്ഷയിൽ ഒബിസി വിഭാഗത്തിൽ 1475ാം റാങ്ക് അനുരാഗിനു ലഭിച്ചിരുന്നു. യുപിയിലെ ഗൊരഖ്പുർ മെഡിക്കൽ കോളജിൽ എംബിബിഎസിനു ചേരാനുള്ള തയാറെടുപ്പുകളിലായിരുന്നു.

ഇന്നു രാവിലെയാണ് വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങിയ നിലയിൽ അനുരാഗിനെ കണ്ടെത്തിയത്. എംബിബിഎസ് പഠിക്കാൻ താൽപര്യമില്ലെന്നും ബിസിനസ് ചെയ്യാനായിരുന്നു തനിക്ക് ആഗ്രഹമെന്നും വ്യക്തമാക്കിയുള്ള ആത്മഹത്യ കുറിപ്പാണ് വിദ്യാർഥിയുടെ മുറിയിൽ നിന്നു പൊലീസിനു ലഭിച്ചത്.

***(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)***

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316687/nineteen-year-old-boy-hangs-himself-from-fan-inside-house)