---
title: "മുളങ്കുന്നത്തുകാവ് യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്, കോഴിക്കോട് ഭാഗത്തേക്ക് കടന്നതായി സൂചന"
english_title: "Mulankunnathukavu woman stabbed by boyfriend seriously injured indications are that she has crossed over to Kozhikode"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316670/mulankunnathukavu-woman-stabbed-by-boyfriend-seriously-injured-indications-are-that-she-has-crossed-over-to-kozhikode"
published_at: "2025-09-23T22:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2cbd963ccd_df.jpg"
keywords: []
---

# മുളങ്കുന്നത്തുകാവ് യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്, കോഴിക്കോട് ഭാഗത്തേക്ക് കടന്നതായി സൂചന

> **Lead Summary:** **തൃശൂർ: ( **[www.truevisionnews.com]** ) **യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുകാരിയെയാണ് ആൺസുഹൃത്ത് കത്തികൊണ്ട് കുത്തിയത്. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് ആണ് പെൺസുഹൃത്തിനെ കുത്തിയത്.

## Article Content

**തൃശൂർ: ( **[www.truevisionnews.com]** ) **യുവതിയെ ആൺസുഹൃത്ത് കുത്തിപ്പരിക്കേൽപ്പിച്ചു. മുളങ്കുന്നത്തുകാവ് സ്വദേശിയായ 26 വയസുകാരിയെയാണ് ആൺസുഹൃത്ത് കത്തികൊണ്ട് കുത്തിയത്. കൈപ്പറമ്പ് പുറ്റേക്കര സ്വദേശി മാർട്ടിൻ ജോസഫ് ആണ് പെൺസുഹൃത്തിനെ കുത്തിയത്.

ഗുരുതരമായി പരിക്കേറ്റ ശാർമിളയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരും ഒരുമിച്ചായിരുന്നു താമസം. അഭിപ്രായ വ്യത്യാസത്തെ തുടർന്നുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അക്രമത്തിന് ശേഷം ഒളിവിൽ പോയ മാർട്ടിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. കോഴിക്കോട് ഭാഗത്തേക്ക് കടന്നതായാണ് വിവരം.

കൊച്ചി മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ വെച്ച് മട്ടന്നൂർ സ്വദേശിനിയെ ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയാണ് തൃശൂർ പുറ്റേക്കര സ്വദേശിയായ മാർട്ടിൻ ജോസഫ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316670/mulankunnathukavu-woman-stabbed-by-boyfriend-seriously-injured-indications-are-that-she-has-crossed-over-to-kozhikode)