---
title: "ഇപ്പോ എങ്ങനെ ഇരിക്കണ്...! ഭക്ഷണ വേസ്റ്റ് സ്റ്റാന്റിൽ വലിച്ചെറിഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവര്‍, തിരികെ ഡ്രൈവറുടെ സീറ്റിലിട്ട് യുവാവ്"
english_title: "young man in Tamil Nadu put food waste back on the seat of a KSRTC bus driver who threw it away."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316654/young-man-in-tamil-nadu-put-food-waste-back-on-the-seat-of-a-ksrtc-bus-driver-who-threw-it-away"
published_at: "2025-09-23T20:17:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2b320be486_bus.jpg"
keywords: []
---

# ഇപ്പോ എങ്ങനെ ഇരിക്കണ്...! ഭക്ഷണ വേസ്റ്റ് സ്റ്റാന്റിൽ വലിച്ചെറിഞ്ഞ് കെഎസ്ആര്‍ടിസി ഡ്രൈവര്‍, തിരികെ ഡ്രൈവറുടെ സീറ്റിലിട്ട് യുവാവ്

> **Lead Summary:** **തമിഴ്നാട് : **തമിഴ്നാട്ടില്‍ ഭക്ഷണ വേസ്റ്റ് വലിച്ചെറിഞ്ഞ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സീറ്റിൽ വേസ്റ് തിരികെവെച്ച് യുവാവ്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം വേസ്റ്റ് സ്റ്റാന്‍ഡിലേയ്ക്ക് ഇയാള്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം, പിന്നാലെ ഒരു യുവാവ് വിഡിയോ ചിത്രീകരിക്കുകയും അതേ വേസ്റ്റ് അവിടെ നിന്ന് എടുത്ത് ഡ്രൈവറുടെ സീറ്റിൽ തിരികെ വെക്കുകയുമായിരുന്നു.

## Article Content

**തമിഴ്നാട് : **തമിഴ്നാട്ടില്‍ ഭക്ഷണ വേസ്റ്റ് വലിച്ചെറിഞ്ഞ കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ സീറ്റിൽ വേസ്റ് തിരികെവെച്ച് യുവാവ്. പൊള്ളാച്ചി ബസ് സ്റ്റാന്‍ഡിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് ശേഷം വേസ്റ്റ് സ്റ്റാന്‍ഡിലേയ്ക്ക് ഇയാള്‍ വലിച്ചെറിഞ്ഞെന്നാണ് ആരോപണം, പിന്നാലെ ഒരു യുവാവ് വിഡിയോ ചിത്രീകരിക്കുകയും അതേ വേസ്റ്റ് അവിടെ നിന്ന് എടുത്ത് ഡ്രൈവറുടെ സീറ്റിൽ തിരികെ വെക്കുകയുമായിരുന്നു.

സമീപത്തുണ്ടായിരുന്ന മറ്റൊരാൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. നിങ്ങള്‍ കേരളത്തില്‍ ഇങ്ങനെ ചെയ്യുമോ എന്ന് യുവാവ് ചോദിക്കുന്നതും വീഡിയോയിൽ കാണാം. വീഡിയോയില്‍ ഉടനീളം ഡ്രൈവര്‍ തര്‍ക്കിക്കുകയാണ്. താന്‍ സ്റ്റാന്‍ഡിന്‍റെ സൈഡിലാണ് ഇട്ടതെന്നും എല്ലാവരും വേസ്റ്റ് അവിടെയാണ് ഇടുന്നതെന്നും ഡ്രൈവര്‍ പറയുന്നു

മാലിന്യം വലിച്ചെറിയൽ കണ്ടെത്തി പൊതുജനങ്ങൾ വാട്‌സാപ്പിലൂടെ റിപ്പോർട്ട് ചെയ്ത കേസുകളിൽ ഈടാക്കിയത് 61,47,550 രൂപയാണ്. മാലിന്യം വലിച്ചെറിയുന്നത് പൊതുജനങ്ങൾക്ക് റിപ്പോർട്ട് ചെയ്യാൻ തദ്ദേശസ്വയംഭരണവകുപ്പ് സിംഗിൾ വാട്‌സാപ്പ് നമ്പറും ഏര്‍‌പ്പെടുത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316654/young-man-in-tamil-nadu-put-food-waste-back-on-the-seat-of-a-ksrtc-bus-driver-who-threw-it-away)