---
title: "പഠിച്ച കള്ളമാർ തന്നെ...! പൂജ താലിയിൽ നിന്നും പണം മോഷ്ടിച്ച് യുവാവ്; എല്ലാം മുകളിലിരുന്ന് കണ്ട് സിസിടിവി"
english_title: "Youth steals money from pooja thalika CCTV captures everything from upstairs"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316644/youth-steals-money-from-pooja-thalika-cctv-captures-everything-from-upstairs"
published_at: "2025-09-23T19:18:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2a6b1213f7_theft.jpg"
keywords: []
---

# പഠിച്ച കള്ളമാർ തന്നെ...! പൂജ താലിയിൽ നിന്നും പണം മോഷ്ടിച്ച് യുവാവ്; എല്ലാം മുകളിലിരുന്ന് കണ്ട് സിസിടിവി

> **Lead Summary:** ** ഹെ**യർ സലൂണിൽ നിന്നും പണം മോഷ്ടിച്ച് യുവാക്കൾ. റിസപ്ഷൻ കൗണ്ടറിലെ യുവതിയോട് സംസാരിച്ച് നിൽക്കുന്ന രണ്ട് യുവാക്കളാണ് സലൂണിൽ നിന്ന് പണം മോഷ്ടിച്ചത്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ റിസപ്ഷൻ കൗണ്ടറിന് മുന്നിൽ നിന്നിരുന്ന യുവാക്കളിലൊരാൾ തൻ്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു പൂജാ താലിയിൽ നിന്നും വിദഗ്ദമായി പണം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞു.

## Article Content

** ഹെ**യർ സലൂണിൽ നിന്നും പണം മോഷ്ടിച്ച് യുവാക്കൾ. റിസപ്ഷൻ കൗണ്ടറിലെ യുവതിയോട് സംസാരിച്ച് നിൽക്കുന്ന രണ്ട് യുവാക്കളാണ് സലൂണിൽ നിന്ന് പണം മോഷ്ടിച്ചത്. ഇവരുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇതിൽ റിസപ്ഷൻ കൗണ്ടറിന് മുന്നിൽ നിന്നിരുന്ന യുവാക്കളിലൊരാൾ തൻ്റെ സമീപത്ത് ഉണ്ടായിരുന്ന ഒരു പൂജാ താലിയിൽ നിന്നും വിദഗ്ദമായി പണം മോഷ്ടിക്കുന്നത് സിസിടിവിയിൽ പതിഞ്ഞു.

യുവാക്കളിൽ സംശയം തോന്നിയ സെക്യൂരിറ്റിക്കാരൻ ഇരുവരെയും ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഇതിനിടയിൽ തൻ്റെ കൈവിരലുകൾ മാത്രം ഉപയോഗിച്ചാണ് മറ്റാരും കാണാതെ ഇയാൾ പണം മോഷ്ടിച്ചത്. ഇതിനിടെ റിസപ്ഷൻ കൗണ്ടറിലെ യുവതിയുടെ ശ്രദ്ധ തിരിക്കാൻ ഇയാളുടെ കൂടെയുണ്ടായിരുന്നയാൾ നിരന്തരം സംസാരിക്കുന്നതും കാണാം. ഘർ കർ കലേഷ് എന്ന എക്സ് ഹാൻഡിലിൽ നിന്നും വിഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316644/youth-steals-money-from-pooja-thalika-cctv-captures-everything-from-upstairs)