---
title: "സിം ഇല്ലാത്ത ഫോൺ, പക്ഷേ യുപിഐ തുണച്ചു; തിരിച്ചെത്തിച്ചത് നഷ്ടപ്പെട്ട ഭാര്യയുടെ ഫോൺ, അനുഭവം പങ്കുവെച്ച് യുവാവ്"
english_title: "Phone without SIM, but UPI helped; He returned his lost wife's phone, young man shares his experience"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316626/phone-without-sim-but-upi-helped-he-returned-his-lost-wifes-phone-young-man-shares-his-experience"
published_at: "2025-09-23T17:47:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d28fdf3bf14_GHGJJUKHJ.jpg"
keywords: []
---

# സിം ഇല്ലാത്ത ഫോൺ, പക്ഷേ യുപിഐ തുണച്ചു; തിരിച്ചെത്തിച്ചത് നഷ്ടപ്പെട്ട ഭാര്യയുടെ ഫോൺ, അനുഭവം പങ്കുവെച്ച് യുവാവ്

> **Lead Summary:** **[** യുപിഐയുടെ സഹായത്തോടെ നഷ്ടപ്പെട്ട ഫോൺ തിരികെ കിട്ടിയ അനുഭവം പങ്കുവെച്ച് ഒരു യുവാവ്. റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിം കാർഡ് ഇല്ലാത്ത ഫോണായിരുന്നിട്ടും അത് എങ്ങനെ ഒരു ഓട്ടോറിക്ഷയിൽ നിന്ന് തിരികെ ലഭിച്ചു എന്ന് യുവാവ് പോസ്റ്റിൽ വിശദീകരിക്കുന്നു. 'എൻ്റെ ഭാര്യയുടെ ഫോൺ തിരികെ ലഭിക്കാൻ യുപിഐ സഹായിച്ചു' എന്ന തലക്കെട്ടോടെയാണ് യുവാവ് തൻ്റെ കുറിപ്പ് പങ്കുവെച്ചത്.

## Article Content

**[** യുപിഐയുടെ സഹായത്തോടെ നഷ്ടപ്പെട്ട ഫോൺ തിരികെ കിട്ടിയ അനുഭവം പങ്കുവെച്ച് ഒരു യുവാവ്. റെഡ്ഡിറ്റ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സിം കാർഡ് ഇല്ലാത്ത ഫോണായിരുന്നിട്ടും അത് എങ്ങനെ ഒരു ഓട്ടോറിക്ഷയിൽ നിന്ന് തിരികെ ലഭിച്ചു എന്ന് യുവാവ് പോസ്റ്റിൽ വിശദീകരിക്കുന്നു. 'എൻ്റെ ഭാര്യയുടെ ഫോൺ തിരികെ ലഭിക്കാൻ യുപിഐ സഹായിച്ചു' എന്ന തലക്കെട്ടോടെയാണ് യുവാവ് തൻ്റെ കുറിപ്പ് പങ്കുവെച്ചത്.

യുവാവിന്റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്; 'ഇന്ന് എനിക്കും ഭാര്യയ്ക്കും ഉണ്ടായിരിക്കുന്ന അനുഭവം അത്ഭുതത്തിൽ കുറഞ്ഞതൊന്നുമല്ല. ഇന്ന് ഞങ്ങൾ ഒരു ബാറ്ററി റിക്ഷയിൽ ഷോപ്പിം​ഗിന് പോയതാണ്. ഓട്ടോക്കാരന് പണം കൊടുത്ത് ഞങ്ങളിറങ്ങി. എന്നാൽ, എന്റെ ഭാര്യയുടെ ഫോൺ എങ്ങനെയോ റിക്ഷയിൽ വീണുപോയി. ഞങ്ങൾ അത് ശ്രദ്ധിക്കാതെ പോരുകയും ചെയ്തു'.

ഫോണിലാണെങ്കിൽ സിം കാർഡും ഇല്ലായിരുന്നു. അതായത് ആ ഫോണിലേക്ക് വിളിക്കാനും സാധ്യമല്ല എന്ന് അർത്ഥം. ആദ്യം ദമ്പതികൾ കരുതിയത് ഫോൺ മോഷ്ടിക്കപ്പെട്ടു എന്നാണ്. എന്നാൽ, പിന്നീടാണ് അത് റിക്ഷാ ഡ്രൈവറുടെ അടുത്തുണ്ടാകും എന്ന് തോന്നുന്നത്. എന്നാൽ, ആകെയുണ്ടായിരുന്നത് ഡ്രൈവറുടെ യുപിഐ ഐഡി മാത്രമാണ്, നമ്പറുണ്ടായിരുന്നില്ല.

പെട്ടെന്നാണ് യുവാവിന്റെ ഫോണിൽ ഒരു രൂപാ അക്കൗണ്ടിൽ ക്രെഡിറ്റായതിൻ‌റെ നോട്ടിഫിക്കേഷൻ വന്നത്. അതയച്ചത് ഓട്ടോ ഡ്രൈവർ ആയിരുന്നു. ഒപ്പം അയാളുടെ ഫോൺ നമ്പറും നൽകിയിരുന്നു. അതിലേക്ക് വിളിക്കാനും ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. 'എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല' എന്നാണ് യുവാവ് പറയുന്നത്. അയാൾ തന്നിരിക്കുന്ന നമ്പറിലേക്ക് വിളിച്ചു. ഓട്ടോ ഡ്രൈവർ അവരുടെ കോളിന് വേണ്ടി കാത്തിരിക്കുകയായിരുന്നു. അങ്ങനെ യുവാവിന് ഫോൺ തിരികെ കിട്ടി.

അവിടെ തന്നെ നിൽക്കൂ താൻ ഫോൺ കൊണ്ടുവരാം എന്ന് പറഞ്ഞ് ഡ്രൈവർ തന്നെയാണ് ഫോൺ തിരികെ എത്തിച്ചത്. അദ്ദേഹത്തോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല, കുറച്ച് പണവും നൽകി. എന്റെ ഭാര്യയുടെ ഫോൺ തിരികെ കിട്ടാൻ കാരണമായത് യുപിഐ ആയിരുന്നു, യുപിഐക്ക് പകരം പണമാണ് നൽകിയിരുന്നതെങ്കിൽ അയാൾക്ക് എന്നോട് കമ്മ്യൂണിക്കേറ്റ് ചെയ്യാൻ ഒരു വഴിയുമുണ്ടാവില്ലായിരുന്നു എന്നും യുവാവ് കുറിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316626/phone-without-sim-but-upi-helped-he-returned-his-lost-wifes-phone-young-man-shares-his-experience)