---
title: "ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്ത്;  തിരുവനന്തപുരത്തെ ആംബുലൻസ് ഡ്രൈവർ എക്സൈസ്  പിടിയിൽ"
english_title: "Arrested for smuggling MDMA from Bengaluru"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316617/arrested-for-smuggling-mdma-from-bengaluru"
published_at: "2025-09-23T16:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2828a498c3_GFHGFHJH.jpg"
keywords: []
---

# ബെംഗളൂരുവിൽനിന്ന് എംഡിഎംഎ കടത്ത്;  തിരുവനന്തപുരത്തെ ആംബുലൻസ് ഡ്രൈവർ എക്സൈസ്  പിടിയിൽ

> **Lead Summary:** **തിരുവനന്തപുരം: [** എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കഴിഞ്ഞ ദിവസം പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിലാണ് വട്ടപ്പാറ സ്വദേശിയായ സന്ദീപ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

## Article Content

**തിരുവനന്തപുരം: [** എംഡിഎംഎയും കഞ്ചാവുമായി കൊലക്കേസ് പ്രതി എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കഴിഞ്ഞ ദിവസം പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിലാണ് വട്ടപ്പാറ സ്വദേശിയായ സന്ദീപ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 2.52 ഗ്രാം എംഡിഎംഎയും 22 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന സന്ദീപ്, ബെംഗളൂരുവിൽ നിന്നാണ് ലഹരിമരുന്ന് എത്തിച്ചിരുന്നത്. മൊത്ത വ്യാപാരികളിൽ നിന്ന് ലഹരിവസ്തുക്കൾ വാങ്ങി ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതാണ് ഇയാളുടെ രീതിയെന്ന് എക്സൈസ് വ്യക്തമാക്കി.

എക്സൈസ് ഇൻപെക്ടർ എ.കെ അജയകുമാറിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്കും, ഇതര സംസ്ഥാന ക്യാമ്പുകളിലും ഇയാൾ ലഹരി മരുന്നുകൾ എത്തിച്ചു നൽകിയതായി പൊലീസിന് വിവരം ലഭിച്ചു. ഇയാൾക്ക് ലഹരിവസ്തുക്കൾ ലഭിക്കുന്നത് എവിടെ നിന്ന് എന്നറിയാൻ അന്വേഷണം വ്യാപിപ്പിച്ചതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. വരുംദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316617/arrested-for-smuggling-mdma-from-bengaluru)