---
title: "ഉറക്കം പോയി തുടങ്ങി ......; സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്നു; പവന്  84,000 രൂപ കടന്നു ! "
english_title: "Gold prices rose again in the afternoon."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316609/gold-prices-rose-again-in-the-afternoon"
published_at: "2025-09-23T16:23:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d27c8fedaa4_gold.jpg"
keywords: []
---

# ഉറക്കം പോയി തുടങ്ങി ......; സ്വർണവില ഉച്ചയ്ക്ക് ശേഷം വീണ്ടും ഉയർന്നു; പവന്  84,000 രൂപ കടന്നു ! 

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു.സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി.ഗ്രാമിന് 125 രൂപ വർധിച്ച് 10,605 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 84840 രൂപയായി കുതിച്ചുയർന്നു. രാവിലെ പവൻ വില 83,840 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

## Article Content

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു.സ്വർണവിലയിൽ ഉച്ചയ്ക്ക് ശേഷം വീണ്ടും വർധനവ് രേഖപ്പെടുത്തി.ഗ്രാമിന് 125 രൂപ വർധിച്ച് 10,605 രൂപയായി. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 84840 രൂപയായി കുതിച്ചുയർന്നു. രാവിലെ പവൻ വില 83,840 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 115 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്.

ഇന്നലെയും രണ്ടുതവണ സ്വർണവില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.

അതേസമയം, ഡോളറിനെതിരെ രൂപ വൻ തകർച്ചയെ അഭിമുഖീകരിക്കുകയാണ്. 18 പൈസ നഷ്ടമാണ് രൂപക്ക് ഇന്നുണ്ടായത്. 88.50ത്തിലാണ് രൂപ ഇന്ന് വ്യാപാരം തുടങ്ങിയത്. കഴിഞ്ഞ ദിവസം 88.32ലായിരുന്നു രൂപ വ്യാപാരം അവസാനിപ്പിച്ചത്. എച്ച്-1ബി വിസയുമായി ബന്ധപ്പെട്ട് യു.എസ് എടുത്ത തീരുമാനമാണ് ഇന്ന് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന പ്രധാനഘടകം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316609/gold-prices-rose-again-in-the-afternoon)