---
title: "നഖങ്ങളുടെ ഭംഗിക്ക് നെയിൽ പോളിഷ്, ഇനി റിമൂവർ ഇല്ലാതെയും മാറ്റാം....ഈ വഴികൾ പരീക്ഷിച്ചുനോക്കൂ"
english_title: "Ways to change nail polish without remover"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316600/ways-to-change-nail-polish-without-remover"
published_at: "2025-09-23T15:31:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d27002dce4f_hdchgfc.jpg"
keywords: []
---

# നഖങ്ങളുടെ ഭംഗിക്ക് നെയിൽ പോളിഷ്, ഇനി റിമൂവർ ഇല്ലാതെയും മാറ്റാം....ഈ വഴികൾ പരീക്ഷിച്ചുനോക്കൂ

> **Lead Summary:** **[**സ്ത്രീകൾക് വളരെ ഇഷ്ടമുള്ള കാര്യമാണ് നെയിൽ പോളിഷ് ഇടുക എന്നത് .പല നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിക്കുന്നത് കൈകൾ നല്ല ഭംഗി നൽകും എന്നാൽ പലപ്പോഴും നഖങ്ങളിൽ നിന്ന് നെയിൽ പോളിഷ് നീക്കം ചെയ്യുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നെയിൽ പോളിഷ് റിമൂവറുകൾ ആരോഗ്യത്തിന് ദോഷകരമാകാനും സാധ്യതയുണ്ട്. പണച്ചെലവില്ലാതെയും ആരോഗ്യപ്രശ്നങ്ങളില്ലാതെയും നെയിൽ പോളിഷ് നീക്കം ചെയ്യാനുള്ള ചില വഴികൾ താഴെക്കൊടുക്കുന്നു.

## Article Content

**[**സ്ത്രീകൾക് വളരെ ഇഷ്ടമുള്ള കാര്യമാണ് നെയിൽ പോളിഷ് ഇടുക എന്നത് .പല നിറത്തിലുള്ള നെയിൽ പോളിഷ് ഉപയോഗിക്കുന്നത് കൈകൾ നല്ല ഭംഗി നൽകും എന്നാൽ പലപ്പോഴും നഖങ്ങളിൽ നിന്ന് നെയിൽ പോളിഷ് നീക്കം ചെയ്യുന്നത് ഒരു ബുദ്ധിമുട്ടുള്ള കാര്യമാണ്. നെയിൽ പോളിഷ് റിമൂവറുകൾ ആരോഗ്യത്തിന് ദോഷകരമാകാനും സാധ്യതയുണ്ട്. പണച്ചെലവില്ലാതെയും ആരോഗ്യപ്രശ്നങ്ങളില്ലാതെയും നെയിൽ പോളിഷ് നീക്കം ചെയ്യാനുള്ള ചില വഴികൾ താഴെക്കൊടുക്കുന്നു.

**നെയിൽ പോളിഷ് നീക്കം ചെയ്യാനുള്ള വഴികൾ**

**വെളിച്ചെണ്ണ**

*ഒരു പാത്രത്തിൽ അൽപം വെളിച്ചെണ്ണ ചൂടാക്കിയ ശേഷം നഖങ്ങൾ അതിൽ മുക്കിവയ്ക്കുക. തുടർന്ന് ഒരു ടൂത്ത് പിക്ക് ഉപയോഗിച്ച് നെയിൽ പോളിഷ് ഇളക്കിയെടുക്കാം. ശേഷം കോട്ടൺ തുണിയോ ടിഷ്യു പേപ്പറോ ഉപയോഗിച്ച് നഖം വൃത്തിയാക്കുക. വിറ്റാമിൻ ഇ ഓയിലും ഇതേ രീതിയിൽ ഉപയോഗിക്കാം.*

**പെർഫ്യൂം**

*ഒരു കോട്ടൺ തുണിയിൽ പെർഫ്യൂം സ്പ്രേ ചെയ്ത ശേഷം നഖത്തിലെ നെയിൽ പോളിഷിൽ തുടയ്ക്കുക. അത് ഉടൻ തന്നെ പേപ്പർ ടവ്വൽ ഉപയോഗിച്ച് തുടച്ചുമാറ്റുക.*

**ടൂത്ത് പേസ്റ്റ്**

*കുറച്ച് ടൂത്ത് പേസ്റ്റും അൽപം നാരങ്ങാനീരും ചേർത്ത് മിശ്രിതമാക്കുക. ഇത് നഖങ്ങളിൽ പുരട്ടിയ ശേഷം ബ്രഷ് ഉപയോഗിച്ച് ഉരസുക. നെയിൽ ബ്രഷോ ടൂത്ത് ബ്രഷോ ഇതിനായി ഉപയോഗിക്കാം. ഉണങ്ങിപ്പിടിച്ച നെയിൽ പോളിഷ് പോലും ഈ രീതിയിൽ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കും.*

**ഒരു കോട്ട് കൂടി ഇടുക**

*ഇതൊരു എളുപ്പവഴിയാണ്, എന്നാൽ അത്ര ആരോഗ്യകരമല്ല. ഉണങ്ങിയ നെയിൽ പോളിഷിന് മുകളിൽ പുതിയ ഒരു കോട്ട് നെയിൽ പോളിഷ് ഇടുക. അത് ഉണങ്ങുന്നതിന് മുമ്പ് തന്നെ ഒരു പേപ്പർ ടവ്വൽ ഉപയോഗിച്ച് തുടച്ചുമാറ്റുക. ഇത് ആദ്യത്തെ നെയിൽ പോളിഷിനൊപ്പം പുതിയതും നീക്കം ചെയ്യാൻ സഹായിക്കും.*

**ശ്രദ്ധിക്കുക**

നെയിൽ പോളിഷ് നീക്കം ചെയ്യാൻ ഒരിക്കലും ബ്ലേഡ് ഉപയോഗിക്കരുത്. ഇത് നഖത്തിന്റെ ആരോഗ്യം നശിപ്പിക്കും. നെയിൽ പോളിഷ് ഉപയോഗിക്കാത്ത സമയങ്ങളിൽ നാരങ്ങാനീര് പുരട്ടുന്നത് നഖങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316600/ways-to-change-nail-polish-without-remover)