---
title: "ഉല്ലാസയാത്രയ്ക്ക് ഹൗസ് ബോട്ടിൽ കയറിയ ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം; ജീവനക്കാരന് അഞ്ച് വർഷം തടവും പിഴയും"
english_title: "Nine-year-old girl sexually assaulted on houseboat for pleasure trip crew member gets five years in prison and fine"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316575/nine-year-old-girl-sexually-assaulted-on-houseboat-for-pleasure-trip-crew-member-gets-five-years-in-prison-and-fine-new"
published_at: "2025-09-23T14:32:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2638f8f070_rape.jpg"
keywords: []
---

# ഉല്ലാസയാത്രയ്ക്ക് ഹൗസ് ബോട്ടിൽ കയറിയ ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം; ജീവനക്കാരന് അഞ്ച് വർഷം തടവും പിഴയും

> **Lead Summary:** **ആലപ്പുഴ: **ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുമാടി സ്വദേശി രമേശനാണ് കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആലപ്പുഴ പുന്നമട കായലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**ആലപ്പുഴ: **ഒമ്പത് വയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ ഹൗസ് ബോട്ട് ജീവനക്കാരന് അഞ്ച് വർഷം കഠിന തടവും 30000 രൂപ പിഴയും ശിക്ഷ. കരുമാടി സ്വദേശി രമേശനാണ് കോടതി ശിക്ഷ വിധിച്ചത്. ആലപ്പുഴ പോക്സോ കോടതി ജഡ്ജി റോയ് വർഗീസാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്. ആലപ്പുഴ പുന്നമട കായലിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുടുംബത്തോടൊപ്പം ഹൗസ് ബോട്ടിൽ ഉല്ലാസ യാത്രയ്ക്ക് എത്തിയതായിരുന്നു അതിക്രമത്തിനിരയായ ഒമ്പത് വയസ്സുകാരി. ബോട്ടിലെ താൽകാലിക ജീവനക്കാരനായിരുന്ന രമേശന് എതിരെയായിരുന്നു പരാതി. സംഭവത്തെ തുടർന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിധിൻ രാജിന്‍റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും അന്വേഷണം നടത്തുകയും ചെയ്തു.

തുടർന്ന് സബ് ഇൻസ്പെക്ടർ മനോജ് എസ് കേസിൽ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. കേസിലെ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത് എഎസ്ഐ. നിർമ്മലാ ദേവിയും സിപിഒ ഗണേഷ് കുമാറുമാണ്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അംബിക കൃഷ്ണൻ ഹാജരായി. പിഴയടച്ചില്ലെങ്കിൽ പ്രതി ആറു മാസം അധിക തടവ് അനുഭവിക്കേണ്ടിവരും.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316575/nine-year-old-girl-sexually-assaulted-on-houseboat-for-pleasure-trip-crew-member-gets-five-years-in-prison-and-fine-new)