---
title: "ശ്രദ്ധിക്കുക .....കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത;  മറ്റന്നാൾ മുതൽ അഞ്ച് ജില്ലയിൽ യെല്ലോ അലേർട്ട് "
english_title: "Widespread rain likely; Yellow alert in five districts from the day after tomorrow"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316563/widespread-rain-likely-yellow-alert-in-five-districts-from-the-day-after-tomorrow"
published_at: "2025-09-23T14:07:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d25c8fb50eb_ra.jpg"
keywords: []
---

# ശ്രദ്ധിക്കുക .....കേരളത്തിൽ പരക്കെ മഴയ്ക്ക് സാധ്യത;  മറ്റന്നാൾ മുതൽ അഞ്ച് ജില്ലയിൽ യെല്ലോ അലേർട്ട് 

> **Lead Summary:** സംസ്ഥാനത്ത് മറ്റന്നാൾ മുതൽ പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അഞ്ച് ജില്ലയിൽ മറ്റന്നാൾ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് 25-ാം തിയതി യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 26) യെല്ലോ അലർട്ടാണ്.

## Article Content

സംസ്ഥാനത്ത് മറ്റന്നാൾ മുതൽ പരക്കെ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അഞ്ച് ജില്ലയിൽ മറ്റന്നാൾ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലാണ് 25-ാം തിയതി യെല്ലോ അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളില്‍ ഞായറാഴ്ച (ഒക്ടോബര്‍ 26) യെല്ലോ അലർട്ടാണ്.

ഗംഗാതട പശ്ചിമ ബംഗാൾ, വടക്കൻ ഒഡിഷ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ ഇത് ദുർബലമാകാൻ സാധ്യതയുണ്ട്. സെപ്തംബർ 25 മധ്യ കിഴക്കൻ - വടക്കൻ ബംഗാൾ ഉൾക്കടലിനു മുകളിലായി മറ്റൊരു പുതിയ ന്യൂനമർദ്ദം കൂടി രൂപപ്പെടാൻ സാധ്യതയുണ്ട്.

സെപ്തംബർ 26- ഓടെ വടക്കൻ ആന്ധ്രാ - തെക്കൻ ഒഡിഷ തീരത്തിന് സമീപം തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിച്ച് സെപ്‌റ്റംബർ 27 -ഓടെയാണ് വടക്കൻ ആന്ധ്രാ - തെക്കൻ ഒഡിഷ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. സെപ്റ്റംബർ 25, 26, 27 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316563/widespread-rain-likely-yellow-alert-in-five-districts-from-the-day-after-tomorrow)