---
title: "ഷോപ്പിങ് മാളില്‍ യുവതിയെ നഴ്സിങ് റൂമിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം; 46-കാരന് നാല് വർഷം തടവ്"
english_title: "46-year-old man gets four years in prison for sexually assaulting woman by forcibly dragging her to nursing room in shopping mall"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316556/46-year-old-man-gets-four-years-in-prison-for-sexually-assaulting-woman-by-forcibly-dragging-her-to-nursing-room-in-shopping-mall"
published_at: "2025-09-23T13:35:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2574b93b89_sto.jpg"
keywords: []
---

# ഷോപ്പിങ് മാളില്‍ യുവതിയെ നഴ്സിങ് റൂമിലേക്ക് ബലമായി വലിച്ചിഴച്ച് കൊണ്ടുപോയി ലൈംഗികാതിക്രമം; 46-കാരന് നാല് വർഷം തടവ്

> **Lead Summary:** **സിങ്കപ്പുര്‍: ** സിങ്കപ്പുരിലെ ഷോപ്പിങ് മാളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ ശിക്ഷിച്ച് കോടതി. 46-കാരനും സിങ്കപ്പുരിലെ സ്ഥിരതാമസക്കാരനുമായ അങ്കിത് ശര്‍മയെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷം തടവിനും ചൂരൽകൊണ്ടുള്ള അടിക്കുമാണ് കോടതി അങ്കിത്തിനെ ശിക്ഷിച്ചത്. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

## Article Content

**സിങ്കപ്പുര്‍: ** സിങ്കപ്പുരിലെ ഷോപ്പിങ് മാളില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഇന്ത്യന്‍ വംശജനെ ശിക്ഷിച്ച് കോടതി. 46-കാരനും സിങ്കപ്പുരിലെ സ്ഥിരതാമസക്കാരനുമായ അങ്കിത് ശര്‍മയെയാണ് കോടതി ശിക്ഷിച്ചത്. നാലുവര്‍ഷം തടവിനും ചൂരൽകൊണ്ടുള്ള അടിക്കുമാണ് കോടതി അങ്കിത്തിനെ ശിക്ഷിച്ചത്. 2023 മാര്‍ച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഒരു സഹപ്രവര്‍ത്തക വഴിയാണ് അങ്കിത് ശര്‍മയെ 31-കാരിയായ യുവതി പരിചയപ്പെടുന്നത്. സിങ്കപ്പുരിലെ ചാന്‍ഗീ സിറ്റി പോയിന്റ് മാളില്‍ വെച്ചായിരുന്ന പരിചയപ്പെടല്‍. തുടക്കത്തില്‍ ജോലി സംബന്ധമായ കാര്യങ്ങളേപ്പറ്റി പറഞ്ഞുതുടങ്ങിയ അങ്കിത് മെല്ലെ അശ്ലീല സംഭാഷണങ്ങളിലേക്ക് കടന്നു. വ്യക്തിപരമായ ചോദ്യങ്ങളിലേക്ക് സംഭാഷണം കടന്നതോടെ യുവതി അസ്വസ്ഥയായി.

ഇതിനിടെ വാഷ്‌റൂം ഉപയോഗിക്കാനായി യുവതി പോയി. മടങ്ങിയെത്തിയ യുവതിയെ ബലമായി അടുത്തുള്ള നഴ്‌സിങ് റൂമിലേക്ക് അങ്കിത് വലിച്ചിഴച്ചുകൊണ്ടുപോവുകയായിരുന്നു. ഇവിടെവെച്ച് യുവതിയെ ബലമായി ചുംബിക്കാന്‍ ശ്രമിക്കുകയും എതിര്‍പ്പ് വകവെക്കാതെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്. 

എന്നാല്‍, തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അങ്കിത് നിഷേധിച്ചു. യുവതിയുടെ സമ്മതത്തോടെയാണ് നഴ്‌സിങ് റൂമിലേക്ക് പോയത്. താനുമായി ഇടപഴകാന്‍ യുവതി തയ്യാറായി. എന്നാല്‍, യുവതിയുടെ വായ്‌നാറ്റത്തേക്കുറിച്ച് സൂചിപ്പിച്ചതോടെയാണ് യുവതി അസ്വസ്ഥയായതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. പ്രതിഭാഗം ഉന്നയിച്ച വാദങ്ങളെല്ലാം തള്ളിയ കോടതി അങ്കിത് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ചൂരൽകൊണ്ടുള്ള അടിയിലും തടവുശിക്ഷയിലും ഇളവുവേണമെന്ന് അങ്കിത്തിന്റെ അഭിഭാഷകര്‍ അഭ്യര്‍ഥിച്ചു. എന്നാല്‍, നാലുവര്‍ഷം തടവും ആറ് ചൂരലടിയും വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316556/46-year-old-man-gets-four-years-in-prison-for-sexually-assaulting-woman-by-forcibly-dragging-her-to-nursing-room-in-shopping-mall)