---
title: "കണ്ണൂരിൽ വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു"
english_title: "Lorry driver dies after plank falls on head during house construction in Kannur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316555/lorry-driver-dies-after-plank-falls-on-head-during-house-construction-in-kannur"
published_at: "2025-09-23T13:32:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68d25448cfb47_uuu.jpg"
keywords: []
---

# കണ്ണൂരിൽ വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു

> **Lead Summary:** **കണ്ണൂർ: ( **[www.truevisionnews.com]** ) **വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം.

## Article Content

**കണ്ണൂർ: ( **[www.truevisionnews.com]** ) **വീട് നിർമാണത്തിനിടെ പലക തലയിൽ വീണ് ലോറി ഡ്രൈവർ മരിച്ചു. കടൂർ ഒറവയിലെ പഴയടത്ത് പ്രദീപൻ ആണ് മരിച്ചത്. മയ്യിൽ നിരത്തുപാലത്ത് പണി നടക്കുന്ന വീട്ടിൽ നിർമാണ സാമഗ്രിയുമായി എത്തിയപ്പോഴായിരുന്നു അപകടം.

കോൺ​ക്രീറ്റ് കഴിഞ്ഞ വീടിന്റെ പലക തൊഴിലാളികൾ ഇളക്കി താഴേക്ക് എറിയുന്നതിടെ ലക്ഷ്യം തെറ്റി പ്രദീപനുമേൽ പതിക്കുകയായിരുന്നു. മയ്യിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വിദേശത്തായിരുന്ന പ്രദീപൻ രണ്ടുവർഷം മുമ്പാണ് നാട്ടിലെത്തി സ്വന്തം ലോറി വാങ്ങിയത്. അച്ഛൻ: പഴയടത്ത് കുഞ്ഞമ്പു. അമ്മ: പരേതയായ കണ്ണു കാർത്യായനി. ഭാര്യ: ശശികല (മൊറാഴ). മക്കൾ: അഥർവ്, അശ്‌വിക്. സഹോദരി: പ്രസീത.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316555/lorry-driver-dies-after-plank-falls-on-head-during-house-construction-in-kannur)