---
title: "ഒരു നിമിഷത്തെ തോന്നൽ ....! ആണ്‍സുഹൃത്തുമായുള്ള വീഡിയോകോളിനിടെ വഴക്ക്; കോളേജ് വിദ്യാര്‍ഥിനിയായ 18-കാരി ജീവനൊടുക്കി"
english_title: "An 18 year-old college student committed suicide after a fight with her boyfriend during a video call"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316532/an-18-year-old-college-student-committed-suicide-after-a-fight-with-her-boyfriend-during-a-video-call"
published_at: "2025-09-23T12:27:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d245b6ce425_WhatsApp_Image_2025-09-23_at_12.28.17_PM.jpeg"
keywords: []
---

# ഒരു നിമിഷത്തെ തോന്നൽ ....! ആണ്‍സുഹൃത്തുമായുള്ള വീഡിയോകോളിനിടെ വഴക്ക്; കോളേജ് വിദ്യാര്‍ഥിനിയായ 18-കാരി ജീവനൊടുക്കി

> **Lead Summary:** **ചെന്നൈ: ( **[www.truevisionnews.com]** ) ** ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ കോളേജ് വിദ്യാര്‍ഥിനിയായ 18-കാരി ജീവനൊടുക്കി. കടലൂര്‍ ജില്ലയിലെ വിരുദാചലം എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്റെ മകള്‍ ദര്‍ശിനിയാണ് മരിച്ചത്. പ്രദേശത്തെ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന ദര്‍ശിനി ഒരു മൊബൈല്‍ കടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ടായിരുന്നു.

## Article Content

**ചെന്നൈ: ( **[www.truevisionnews.com]** ) ** ആണ്‍സുഹൃത്തുമായുള്ള വീഡിയോ കോളിനിടെ കോളേജ് വിദ്യാര്‍ഥിനിയായ 18-കാരി ജീവനൊടുക്കി. കടലൂര്‍ ജില്ലയിലെ വിരുദാചലം എരുമാനൂര്‍ സ്വദേശി സെന്തില്‍കുമാറിന്റെ മകള്‍ ദര്‍ശിനിയാണ് മരിച്ചത്. പ്രദേശത്തെ കോളേജില്‍ ഒന്നാംവര്‍ഷ ബിരുദത്തിനു പഠിക്കുന്ന ദര്‍ശിനി ഒരു മൊബൈല്‍ കടയില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്നുണ്ടായിരുന്നു.

ഞായറാഴ്ച കടയില്‍വെച്ച് ആണ്‍സുഹൃത്തുമായി വീഡിയോകോള്‍ ചെയ്തു കൊണ്ടിരിക്കെ ഇരുവരും തമ്മില്‍ വഴക്കായി. വീഡിയോകോള്‍ തുടര്‍ന്നുകൊണ്ടുതന്നെ ദര്‍ശിനി കടയില്‍ കെട്ടിത്തൂങ്ങി. വീഡിയോകോളിലൂടെ ഇതുകണ്ട യുവാവ് കോള്‍ അവസാനിപ്പിച്ച് കടയിലെ ജീവനക്കാരെ വിവരം അറിയിച്ചു.

അവര്‍ എത്തി നോക്കുമ്പോഴക്കും ദര്‍ശിനി മരിച്ചിരുന്നു. പോലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തില്‍ വിരുദാചലം പോലീസ് കേസെടുത്തു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316532/an-18-year-old-college-student-committed-suicide-after-a-fight-with-her-boyfriend-during-a-video-call)