---
title: "വീട്ടിലെങ്ങാനും  ഇരുന്നാൽ പോരെനോ? ഡ്രൈ​ഡേ ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​ക്കി​ട​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ"
english_title: "One person was arrested for illegally selling alcohol on Dry Day."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316523/one-person-was-arrested-for-illegally-selling-alcohol-on-dry-day"
published_at: "2025-09-23T12:01:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d23f31f2f08_arrest.jpg"
keywords: []
---

# വീട്ടിലെങ്ങാനും  ഇരുന്നാൽ പോരെനോ? ഡ്രൈ​ഡേ ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​ക്കി​ട​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ

> **Lead Summary:** ഡ്രൈ​ഡേ ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​ക്കി​ട​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ മ​ര​ങ്ങാ​ട്ടു​കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ ബാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​റൂ​ടെ സി.​ര​ച​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ വാ​ഹ​ന​ത്തി​ൽ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

## Article Content

ഡ്രൈ​ഡേ ദി​ന​ത്തി​ൽ അ​ന​ധി​കൃ​ത മ​ദ്യ വി​ല്പ​ന​ക്കി​ട​യി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. ചി​റ​യി​ൻ​കീ​ഴ് അ​ഴൂ​ർ മ​ര​ങ്ങാ​ട്ടു​കോ​ണം കോ​ണ​ത്ത് വീ​ട്ടി​ൽ ബാ​ബു ആ​ണ് പി​ടി​യി​ലാ​യ​ത്. ആ​റ്റി​ങ്ങ​ൽ എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​റൂ​ടെ സി.​ര​ച​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്​ വാ​ഹ​ന​ത്തി​ൽ വി​ല്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന മ​ദ്യം ക​ണ്ടെ​ത്തി​യ​ത്.

തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ൻ​റെ വീ​ട് റെ​യ്ഡ് ന​ട​ത്തി വി​ല്പ​ന​യ്ക്കു​വേ​ണ്ടി വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മ​ദ്യ​ശേ​ഖ​ര​വും ക​ണ്ടെ​ടു​ത്തു. ഗോ​വ​യി​ൽ നി​ന്നു​ള്ള 49 കു​പ്പി മ​ദ്യ​വും(36.750 ലി​റ്റ​ർ), മ​ദ്യം വി​റ്റ​വ​ക​യി​ൽ കി​ട്ടി​യ പ​ണ​വും പി​ടി​ച്ചെ​ടു​ത്തു. കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ൽ വാ​റ്റു​ചാ​രാ​യം വി​ല്പ​ന ന​ട​ത്തി​യ​തി​ന്​ ഇ​യാ​ളെ ആ​ല​പ്പു​ഴ വെ​ച്ച് പൊ​ലീ​സ് പി​ടി​കൂ​ടി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു. ഗോ​വ​ൻ മ​ദ്യ​വു​മാ​യി എ​ക്​​സൈ​സ് പി​ടി​യി​ലാ​യ പ്ര​തി​യെ ആ​റ്റി​ങ്ങ​ൽ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ന്റ് ചെ​യ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316523/one-person-was-arrested-for-illegally-selling-alcohol-on-dry-day)