---
title: "അർജെന്റിന vs ഓസ്ട്രേലിയ...? കേരളത്തിൽ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു;  നിര്‍ണായക സന്ദര്‍ശനത്തിന് ടീം മാനേജര്‍"
english_title: "Argentina to face Australia in friendly match in Kerala"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316491/argentina-to-face-australia-in-friendly-match-in-kerala"
published_at: "2025-09-23T10:43:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d22cb4c7296_tyrty.jpg"
keywords: []
---

# അർജെന്റിന vs ഓസ്ട്രേലിയ...? കേരളത്തിൽ സൗഹൃദ മത്സരത്തിന് കളമൊരുങ്ങുന്നു;  നിര്‍ണായക സന്ദര്‍ശനത്തിന് ടീം മാനേജര്‍

> **Lead Summary:** കൊച്ചി :**[** ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. കേരളത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ഖത്തർ ലോകകപ്പിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 2-1-ന് അർജന്റീന വിജയിച്ചിരുന്നു.

## Article Content

കൊച്ചി :**[** ലോക ഫുട്ബോൾ ചാമ്പ്യൻമാരായ അർജന്റീനയുടെ ഇന്ത്യൻ പര്യടനം യാഥാർത്ഥ്യത്തിലേക്ക് അടുക്കുന്നു. കേരളത്തിൽ നടക്കുന്ന സൗഹൃദ മത്സരത്തിൽ അർജന്റീനയുടെ എതിരാളി ഓസ്‌ട്രേലിയ ആയിരിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ.ഓസ്ട്രേലിയയും സ്പോൺസറും കരട് കരാർ കൈമാറിയതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്. ഖത്തർ ലോകകപ്പിൽ ഈ ടീമുകൾ ഏറ്റുമുട്ടിയപ്പോൾ 2-1-ന് അർജന്റീന വിജയിച്ചിരുന്നു.

അർജന്റീന ടീം മാനേജരായ ഡാനിയൽ പബ്രേര കൊച്ചിയിലെത്തി സ്റ്റേഡിയം സൗകര്യങ്ങൾ വിലയിരുത്തും. ഇന്ന് ഉച്ചയോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം കായിക മന്ത്രി വി. അബ്ദുറഹ്മാനോടൊപ്പം കലൂർ സ്റ്റേഡിയം സന്ദർശിക്കും. നവംബർ 15-നും 18-നും ഇടയിലാകും മത്സരം നടക്കുകയെന്ന് പ്രതീക്ഷിക്കുന്നു . നേരത്തെ, ഏഷ്യൻ ഫുട്ബോൾ ഫെഡറേഷൻ സെക്യൂരിറ്റി ഓഫീസർ സ്റ്റേഡിയം സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. ഈ നീക്കങ്ങൾ ലയണൽ മെസ്സിയും ലോക ചാമ്പ്യൻമാരായ അർജന്റീന ടീമും ഇന്ത്യയിൽ എത്തുമെന്ന ആരാധകരുടെ കാത്തിരിപ്പിന് പ്രതീക്ഷ നൽകുന്നു

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316491/argentina-to-face-australia-in-friendly-match-in-kerala)