---
title: "താഴേക്ക് ഇറങ്ങാൻ പ്ലാനില്ലേ? സ്വർണവില വീണ്ടും റെക്കോഡിട്ടു, ഇന്ന് കൂടിയത് 920 രൂപ!"
english_title: "Gold prices in the state have hit a record high again."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316477/gold-prices-in-the-state-have-hit-a-record-high-again"
published_at: "2025-09-23T10:18:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d226d109d97_gold.jpg"
keywords: []
---

# താഴേക്ക് ഇറങ്ങാൻ പ്ലാനില്ലേ? സ്വർണവില വീണ്ടും റെക്കോഡിട്ടു, ഇന്ന് കൂടിയത് 920 രൂപ!

> **Lead Summary:** സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 83,000 രൂപക്ക് മുകളിലാണ് . ഗ്രാമിന് 115 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 10,480 രൂപയായി വർധിച്ചു. പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വർണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയർന്നു.

## Article Content

സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോഡിട്ടു. ഇന്ന് 83,000 രൂപക്ക് മുകളിലാണ് . ഗ്രാമിന് 115 രൂപയുടെ വർധനയാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 10,480 രൂപയായി വർധിച്ചു. പവന് 920 രൂപയുടെ വർധനവാണ് ഉണ്ടായത്. പവന്റെ വില 83,000 കടന്ന് 83,840 രൂപയായി. ആഗോള വിപണിയിലും സ്വർണവില റെക്കോഡിലാണ്. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 8615 രൂപയായി ഉയർന്നു.

കഴിഞ്ഞ ദിവസം രണ്ട് തവണ സ്വർണത്തിന്റെ വില വർധിച്ചിരുന്നു. രാവിലെ 340 രൂപ വർധിച്ച് പവന്റെ വില 82,560ലെത്തി സർവകാല റെക്കോഡിലെത്തിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചക്കു ശേഷവും സ്വർണവില വർധിച്ചു. ഗ്രാമിന് 45 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാമിന്റെ വില 10,365 രൂപയായി വർധിച്ചു. പവന് 360 രൂപ വർധിച്ച് 82,920 രൂപയുമായി.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316477/gold-prices-in-the-state-have-hit-a-record-high-again)