---
title: "'പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്,  ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണ്' -  എം വി ജയരാജൻ"
english_title: "CPI(M) state secretariat member MV Jayarajan says that CPI(M) members have PhDs in devotion."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316471/cpim-state-secretariat-member-mv-jayarajan-says-that-cpim-members-have-phds-in-devotion"
published_at: "2025-09-23T08:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d2113d63748_JAYARAJAN.jpg"
keywords: []
---

# 'പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്,  ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണ്' -  എം വി ജയരാജൻ

> **Lead Summary:** **അഡൂർ: **ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.

## Article Content

**അഡൂർ: **ഭക്തിയിൽ സിപിഐഎമ്മുകാർ പിഎച്ച്ഡിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജൻ. എന്നാൽ ഇക്കാര്യത്തിൽ ആർഎസ്എസുകാർ എട്ടാം ക്ലാസിൽ എട്ടുതവണ തോറ്റവരാണെന്നും അദ്ദേഹം പരിഹസിച്ചു. ശബരിമലയുടെ വികസനം ലക്ഷ്യമിട്ട് ആഗോള അയ്യപ്പസംഗമം നടത്തിയപ്പോൾ പിണറായി വിജയന് ഭക്തിയുണ്ടോ എന്നാണ് ചിലർ ചോദിക്കുന്നത്.

എകെജിയും കൃഷ്ണപിള്ളയും സമരം ചെയ്താണ് ഗുരുവായൂർ അമ്പലത്തിൽ ശ്രീകൃഷ്ണന്റെ അടുത്തു നിന്ന് തൊഴാൻ പാവപ്പെട്ട ഭക്തർക്ക് സൗകര്യമുണ്ടാക്കിയത്. എകെജിക്കും കൃഷ്ണപിള്ളയ്ക്കും ഭക്തിയുണ്ടോയെന്ന് അന്നും ചോദ്യമുയർന്നിരുന്നുവെന്നും എം വി ജയരാജൻ പറഞ്ഞു.

ആഗോള അയ്യപ്പസംഗമത്തിന്റെ വേദിയിലേക്ക് എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ എത്തിയതിൽ ദുരുദ്ദേശ്യപരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പത്തനംതിട്ടയിൽ നിന്ന് കാറിൽ പുറപ്പെടുമ്പോൾ അവിടെയുണ്ടായിരുന്ന വെള്ളാപ്പള്ളിയെ കാറിൽ കയറ്റാതെ അകറ്റേണ്ട കാര്യമുണ്ടോയെന്നും ജയരാജൻ ചോദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പ ഭക്തനെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു. കമ്മ്യൂണിസ്റ്റുകാർ നിരീശ്വരവാദം പറയുമെങ്കിലും മുഖ്യമന്ത്രിയടക്കം ഭൂരിപക്ഷം പേരും ഭക്തന്മാരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316471/cpim-state-secretariat-member-mv-jayarajan-says-that-cpim-members-have-phds-in-devotion)