---
title: "തഞ്ചം നോക്കി അലക്കിക്കോളൂ .....; അടുത്ത മൂന്ന് മണിക്കൂറിൽ  കോഴിക്കോട്, കണ്ണൂർ ഉൾപ്പടെയുള്ള  ജില്ലകളിൽ മഴ ഉറപ്പ്"
english_title: "Thirteen districts in the state are likely to receive rain in the next three hours."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316470/thirteen-districts-in-the-state-are-likely-to-receive-rain-in-the-next-three-hours"
published_at: "2025-09-23T08:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d20d8ceb58f_RAIN.jpg"
keywords: []
---

# തഞ്ചം നോക്കി അലക്കിക്കോളൂ .....; അടുത്ത മൂന്ന് മണിക്കൂറിൽ  കോഴിക്കോട്, കണ്ണൂർ ഉൾപ്പടെയുള്ള  ജില്ലകളിൽ മഴ ഉറപ്പ്

> **Lead Summary:** ** ** സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

## Article Content

** ** സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ പതിമൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്നലെ (22/09/2025) വൈകുന്നേരം 05.30 മുതൽ 23/09/2025 രാത്രി 11.30 വരെ 0.5 മുതൽ 1.1 മീറ്റർ വരെയും; കന്യാകുമാരി ജില്ലയിലെ നീരോടി മുതൽ ആരോക്യപുരം വരെയുള്ള തീരങ്ങളിൽ ഇന്ന് (22/09/2025) വൈകുന്നേരം 05.30 മുതൽ 24/09/2025 പകൽ 11.30 വരെ 0.9 മുതൽ 1.0 മീറ്റർ വരെയും ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316470/thirteen-districts-in-the-state-are-likely-to-receive-rain-in-the-next-three-hours)