---
title: "ഇന്ന് കഴിക്കാൻ ഇത് മതി ....; നല്ല പൂ പോലെത്തെ പാലപ്പം ഉണ്ടക്കാം "
english_title: "Let's prepare  Palappam RACIPE "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316464/lets-prepare-palappam-racipe"
published_at: "2025-09-23T07:48:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d203b313885_FD.jpg"
keywords: []
---

# ഇന്ന് കഴിക്കാൻ ഇത് മതി ....; നല്ല പൂ പോലെത്തെ പാലപ്പം ഉണ്ടക്കാം 

> **Lead Summary:** ** **എന്നും ഒരോ കടി കഴിച്ചാൽ മടുപ്പ് തോന്നും..** ** ഇന്ന് കഴിക്കാൻ നല്ല പൂപോലത്തെ പാലപ്പം തയാറാക്കാം...

## Article Content

** **എന്നും ഒരോ കടി കഴിച്ചാൽ മടുപ്പ് തോന്നും..** ** ഇന്ന് കഴിക്കാൻ നല്ല പൂപോലത്തെ പാലപ്പം തയാറാക്കാം...

ചേരുവകൾ

പച്ചരി - 2 കപ്പ്‌

യീസ്റ്റ് - 1 ടീസ്പൂൺ

തേങ്ങ തിരുമ്മിയത് - 1/2 മുറി

ചോറ് - 1/2 കപ്പ്‌

തേങ്ങാവെള്ളം - 1 ഗ്ലാസ്‌

പഞ്ചസാര - 1 ടേബിൾസ്പൂൺ

ഉപ്പ് - ആവിശ്യത്തിന്

തയാറാക്കുന്ന വിധം

ആദ്യം പച്ചരി നന്നായി കഴുകി വെള്ളം വാർന്നു എടുക്കുക. അതിലേക്കു തേങ്ങ തിരുമ്മിയത്, യീസ്റ്റ്, ചോറ്, തേങ്ങാവെള്ളം, പഞ്ചസാര എന്നിവ ചേർത്ത് യോജിപ്പിച്ച് 4 മണിക്കൂർ അടച്ചു വയ്ക്കുക. അതിനു ശേഷം എല്ലാം കൂടി മിക്സിയിൽ അരച്ചെടുക്കുക. ഇത് 2 മണിക്കൂർ വയ്ക്കുക അപ്പോൾ മാവ് നന്നായി പൊങ്ങി വരും. ശേഷം ആവശ്യത്തിന് ഉപ്പ് ചേർത്ത് അപ്പച്ചട്ടി വച്ച് പാലപ്പം ചുട്ടെടുക്കുക. ഈ രീതിയിൽ അപ്പം ഉണ്ടാക്കുമ്പോൾ നല്ല സോഫ്റ്റും യീസ്റ്റിന്റെ ടേസ്റ്റും വരില്ല.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316464/lets-prepare-palappam-racipe)