---
title: "മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ"
english_title: "Youth League leaders arrested in connection with the vandalism of the road contract company's office in Mannarkad."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316434/youth-league-leaders-arrested-in-connection-with-the-vandalism-of-the-road-contract-companys-office-in-mannarkad"
published_at: "2025-09-22T20:46:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1689314e24_arrest.jpg"
keywords: []
---

# മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവം; രണ്ട് യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ

> **Lead Summary:** **പാലക്കാട് : ** മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ. മണ്ണാർക്കാട് – അട്ടപ്പാടി റോഡ‍് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കരാർ കമ്പനിയുടെ തെങ്കരയിലെ ഓഫിസ് അടിച്ചു തകർത്തത്.

## Article Content

**പാലക്കാട് : ** മണ്ണാർക്കാട്ടെ റോഡ് കരാർ കമ്പനിയുടെ ഓഫീസ് അടിച്ചു തകർത്ത സംഭവത്തിൽ യൂത്ത് ലീഗ് നേതാക്കൾ അറസ്റ്റിൽ. മണ്ണാർക്കാട് – അട്ടപ്പാടി റോഡ‍് നവീകരണം വൈകുന്നതിൽ പ്രതിഷേധിച്ചാണ് കരാർ കമ്പനിയുടെ തെങ്കരയിലെ ഓഫിസ് അടിച്ചു തകർത്തത്.

യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷമീർ പഴേരി, തെങ്കര പ‍ഞ്ചായത്ത് പ്രസിഡന്റ് ഹാരിസ് കോൽപ്പാടം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. അക്രമത്തിൽ പങ്കാളികളായതിന് 20 പേർക്ക് എതിരെ മണ്ണാർക്കാട് പൊലീസ് കേസ് എടുത്തിട്ടുണ്ട്.

ഒക്ടോബർ 20 നായിരുന്നു സംഭവം. കരാർ കമ്പനിയുടെ ഓഫീസിലേക്ക് ഇരച്ചു കയറിയ യൂത്ത് ലീഗ് പ്രവർത്തകർ കമ്പ്യൂട്ടറും മേശയും കസേരയും അടക്കം തകർക്കുകയായിരുന്നു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെയും ഇവർ കയ്യേറ്റം ചെയ്തു. പൊലീസെത്തി ബലം പ്രയോഗിച്ചാണ് പ്രവർത്തകരെ ഓഫീസിൽ നിന്നും പുറത്തിറക്കിയത്. പുറത്തും ഇവർ മുദ്രാവാക്യം മു‍ഴക്കി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316434/youth-league-leaders-arrested-in-connection-with-the-vandalism-of-the-road-contract-companys-office-in-mannarkad)