---
title: "മംഗളൂരു സെൻട്രൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ട്രെയിൻ കണ്ണൂർ എടക്കാട്  നിർത്തിയിട്ടു"
english_title: "Kannur-Edakkad train stopped after loco pilot fell ill  "
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316430/kannur-edakkad-train-stopped-after-loco-pilot-fell-ill"
published_at: "2025-09-22T20:10:00+05:30"
category: "Kerala"
language: "ml"
image: "https://truevisionnews.com/image-uploads/68d160097e1cd_train.jpg"
keywords: []
---

# മംഗളൂരു സെൻട്രൽ എക്സ്പ്രസിലെ ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ട്രെയിൻ കണ്ണൂർ എടക്കാട്  നിർത്തിയിട്ടു

> **Lead Summary:** ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

## Article Content

ലോക്കോ പൈലറ്റിനു ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോകുകയായിരുന്ന മംഗളൂരു സെൻട്രൽ എക്സ്പ്രസാണ് കണ്ണൂർ എടക്കാട് നിർത്തിയിട്ടത്. ഇന്ന് ഉച്ച കഴിഞ്ഞ് 3.55നാണ് ട്രെയിൻ നിർത്തിയിട്ടത്. ലോക്കോ പൈലറ്റ് കെ.പി പ്രജീഷിനാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

പ്രജീഷിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ലോക്കോ പൈലറ്റ് എത്തിയ ശേഷം ട്രെയിൻ യാത്ര തുടരുകയായിരുന്നു. ഒരു മണിക്കൂറോളം വൈകിയാണ് ട്രെയിൻ യാത്ര പുനഃരാരംഭിച്ചത്.

അതേസമയം കുടിവെള്ളത്തിന്റെ വില റെയില്‍വേ ഒരു രൂപ കുറച്ചു. ജിഎസ്ടി നിരക്കിലെ ഇളവിന്റെ അടിസ്ഥാനത്തിലാണിത്. ഒരു ലിറ്റര്‍ വെള്ളത്തിന് പകരം 15 രൂപയ്ക്ക് പകരം 14 രൂപയും 500 എംഎല്‍ കുപ്പിക്ക് 10 രൂപയ്ക്ക് പകരം ഒമ്പത് രൂപയുമാണ് ഇനി ഈടാക്കുക. 22 മുതലാണ് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരിക.

'റെയില്‍നീര്‍' ഉള്‍പ്പെടെ റെയില്‍വേ സ്റ്റേഷനിലുകളിലും ട്രെയിനുകളിലും വില്‍ക്കുന്ന എല്ലാ കുപ്പിവെള്ളത്തിനും വിലക്കിഴിവ് ബാധകമാണ്. വന്ദേഭാരത് ട്രെയിനുകളില്‍ യാത്രക്കാര്‍ക്ക് ഒരു ലിറ്റര്‍ കുപ്പിവെള്ളം വീതം സൗജന്യമായി നല്‍കാനും തീരുമാനിച്ചു.

നേരത്തെ ഇത് 500 എംഎല്‍ ആയി കുറച്ചിരുന്നു. ആവശ്യക്കാര്‍ക്ക് അധിക നിരക്ക് ഈടാക്കാതെ 500 എംഎല്‍ കൂടി നല്‍കുകയായിരുന്നു പതിവ്. പ്ലാസ്റ്റിക് കുപ്പികളുടെ സംസ്‌കരണം സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും റെയില്‍വേ ബോര്‍ഡ് നിര്‍ദേശിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316430/kannur-edakkad-train-stopped-after-loco-pilot-fell-ill)