---
title: "കേരളത്തിന് വീണ്ടും മഴ എത്തുന്നു;  ഇന്ന് രണ്ട്  ജില്ലകളിൽ യെല്ലോ"
english_title: "The Central Meteorological Department has again issued a rain warning for Kerala."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316427/the-central-meteorological-department-has-again-issued-a-rain-warning-for-kerala"
published_at: "2025-09-22T19:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d15bea42bfe_RAIN.jpg"
keywords: []
---

# കേരളത്തിന് വീണ്ടും മഴ എത്തുന്നു;  ഇന്ന് രണ്ട്  ജില്ലകളിൽ യെല്ലോ

> **Lead Summary:** കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

## Article Content

കേരളത്തിന് വീണ്ടും കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മഴ മുന്നറിയിപ്പ്. ഇന്നും 26 -ാം തിയതിയും വിവിധ ജില്ലകളിൽ മഴക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇത് പ്രകാരം ഈ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.

ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിലും 26 ന് എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം എന്നീ ജില്ലകളിലുമാണ് യെല്ലോ ജാഗ്രത. ഇതിനൊപ്പം 3 ദിവസം ഇടിമിന്നൽ ജാഗ്രതയും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നും നാളെയും 26 നും ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ഇടിമിന്നൽ ജാഗ്രതാ നിർദേശം

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ 22/09/2025, 23/09/2025 & 26/09/2025 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316427/the-central-meteorological-department-has-again-issued-a-rain-warning-for-kerala)