---
title: "കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച്  അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം "
english_title: "Accident in Malaparambil, Kozhikode; Biker dies tragically after being hit by private bus"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316426/accident-in-malaparambil-kozhikode-biker-dies-tragically-after-being-hit-by-private-bus"
published_at: "2025-09-22T19:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d1588474d44_acccident.jpg"
keywords: []
---

# കോഴിക്കോട് മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച്  അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം 

> **Lead Summary:** **കോഴിക്കോട്: ** മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

## Article Content

**കോഴിക്കോട്: ** മലാപ്പറമ്പില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കുന്ദമംഗലം പെരിങ്ങൊളം ശാന്തി ചിറ സൂര്യ നിവാസില്‍ വിപി സുരേഷ്‌കുമാര്‍ ആണ് മരിച്ചത്. സൈലം വിദ്യാഭ്യാസ സ്ഥാപനത്തിലെ ബസ് ഡ്രൈവറാണ് സുരേഷ്. ഞായറാഴ്ച വൈകീട്ട് 3.30 ഓടെ മലാപ്പറമ്പ് ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം.

ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ വലിയപറമ്പില്‍ കൃഷ്ണന്റെയും ശ്രീമതി അമ്മയുടെയും മകനാണ്. ഭാര്യ: സുമാലിനി. മക്കള്‍: സൂര്യ, ശ്രുതി. മരുമക്കള്‍: സജിത്ത് മഞ്ചേരി (എംഎസ്പി), വിനോദ് ചെമ്മാട്. സഹോദരങ്ങള്‍: പുഷ്പ, ചന്ദ്രി, മാലതി, സുജ.എം, പരേതനായ ശശീന്ദ്രന്‍.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316426/accident-in-malaparambil-kozhikode-biker-dies-tragically-after-being-hit-by-private-bus)