---
title: "തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കം; ഇരുപത്തിരണ്ടുകാരന് വെട്ടേറ്റു"
english_title: "One person was stabbed during a drunken argument in Thiruvananthapuram"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316423/one-person-was-stabbed-during-a-drunken-argument-in-thiruvananthapuram"
published_at: "2025-09-22T19:21:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d15504e1f1e_stabbed.jpg"
keywords: []
---

# തിരുവനന്തപുരത്ത് മദ്യപാനത്തിനിടെ തര്‍ക്കം; ഇരുപത്തിരണ്ടുകാരന് വെട്ടേറ്റു

> **Lead Summary:** **തിരുവനന്തപുരം: ** മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

## Article Content

**തിരുവനന്തപുരം: ** മദ്യപാനത്തിനിടെയുള്ള തര്‍ക്കത്തിനിടെ ഒരാള്‍ക്ക് വെട്ടേറ്റു. മലവിള സ്വദേശി അജയ് ക്കാണ് വെട്ടേറ്റത്. പ്രശാന്ത്, അരുണ്‍ എന്നിവരാണ് ആക്രമിച്ചത്. വെട്ടേറ്റ അജയിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം പുനലൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കലയനാട് ചരുവിള വീട്ടിൽ ശാലിനിയെയാണ് ഭർത്താവ് വെട്ടിക്കൊലപ്പെടുത്തിയത്. ഭർത്താവ് ഐസക്ക് കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിനുശേഷം ഫേസ്ബുക്കിൽ കൊലപാതകത്തിന്റെ കാര്യങ്ങൾ വിശദീകരിച്ച ശേഷം ഐസക് പുനലൂർ പൊലീസിൽ കീഴടങ്ങുകയായിരുന്നു. ഇന്ന് രാവിലെ ആറുമണിയോടെ ആയിരുന്നു സംഭവം. ഐസക്കും ശാലിനിയും കുടുംബ പ്രശ്നങ്ങളെ തുടർന്ന് മാറി താമസിക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316423/one-person-was-stabbed-during-a-drunken-argument-in-thiruvananthapuram)