---
title: "ഇന്നിനി വേണ്ട ...! നാളത്തെ ഉച്ചയൂണിന് കിടിലൻ അയലക്കറി ആയാലോ... ? റെസിപ്പി ഇതാ ....."
english_title: "ayala curry easy recipe cookery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316414/ayala-curry-easy-recipe-cookery"
published_at: "2025-09-22T18:13:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d144f3c53cc_hjghjgyu.jpg"
keywords: []
---

# ഇന്നിനി വേണ്ട ...! നാളത്തെ ഉച്ചയൂണിന് കിടിലൻ അയലക്കറി ആയാലോ... ? റെസിപ്പി ഇതാ .....

> **Lead Summary:** **( **[www.truevisionnews.com]** )** ഊണിന് മീൻകറി ഉണ്ടെങ്കിൽ കുശാലായി, മുളകിട്ടതെങ്കിൽ സംഭവം കലക്കി. അയല മുളകിട്ടും തേങ്ങായരച്ചും വറുത്തരച്ചുമൊക്കെ കറിവയ്ക്കാറുണ്ട്. മീൻ കറിയോടുള്ള മലയാളികളുടെ പ്രേമം പ്രത്യേകം പറയേണ്ടല്ലോ ? അയല എല്ലാവർക്കും ഇഷ്ടമുള്ള മീനാണ്. സ്ഥലം മാറുന്നത് അനുസരിച്ച് കറി വയ്ക്കുന്ന രീതിയും മാറും. ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ അയലക്കറി ആയാലോ ? റെസിപ്പി ഇതാ…

## Article Content

**( **[www.truevisionnews.com]** )** ഊണിന് മീൻകറി ഉണ്ടെങ്കിൽ കുശാലായി, മുളകിട്ടതെങ്കിൽ സംഭവം കലക്കി. അയല മുളകിട്ടും തേങ്ങായരച്ചും വറുത്തരച്ചുമൊക്കെ കറിവയ്ക്കാറുണ്ട്. മീൻ കറിയോടുള്ള മലയാളികളുടെ പ്രേമം പ്രത്യേകം പറയേണ്ടല്ലോ ? അയല എല്ലാവർക്കും ഇഷ്ടമുള്ള മീനാണ്. സ്ഥലം മാറുന്നത് അനുസരിച്ച് കറി വയ്ക്കുന്ന രീതിയും മാറും. ഇന്ന് ഉച്ചയ്ക്ക് ഊണിന് നല്ല കിടിലൻ അയലക്കറി ആയാലോ ? റെസിപ്പി ഇതാ…

**അവശ്യ ചേരുവകള്‍**

അയല – 4 എണ്ണം

മല്ലിപ്പൊടി – 2 ടേബിള്‍ സ്പൂണ്‍

തേങ്ങ ചിരവിയത് – 2 ടേബിള്‍ സ്പൂണ്‍

പുളി – ഒരു ചെറിയ ഉരുള

ഇഞ്ചി – ഒരു കഷണം

മുളക് – 8 എണ്ണം

മഞ്ഞള്‍പ്പൊടി – ഒരു ടീസ്‌പൂണ്‍

കറിവേപ്പില – ആവശ്യത്തിന്

വെളിച്ചെണ്ണ – ആവശ്യത്തിന്

ഉപ്പ് – ആവശ്യത്തിന്

**തയ്യാറാക്കുന്ന വിധം**

അയല മീൻ വെട്ടിക്കഴുകി എടുക്കാം. ചെറുതായി കഷ്ണങ്ങളാക്കാതെ വറക്കുന്ന രീതിയിൽ വരഞ്ഞെടുക്കാം. പച്ചമുളക്, ഇഞ്ചി, ചെറിയ ഉള്ളി എന്നിവയും പാകത്തിന് ഉപ്പു ചേര്‍ത്ത് പുളി പിഴിഞ്ഞൊഴിച്ച് ഇനി വേവിക്കുക. തേങ്ങ ചിരവിയതും, മല്ലിയും, മുളകും കൂടി വെളിച്ചെണ്ണയില്‍ വറുത്ത് അരച്ചെടുക്കുക. തിളച്ചു കഴിയുമ്പോള്‍ ഇത് കറിയിലേക്ക് ഒഴിക്കുക. ഒന്നു കൂടി തിളച്ചാല്‍ കിടിലൻ അയലക്കറി തയ്യാര്‍.രുചിയോടെ ചോറിനൊപ്പം കൂട്ടാം. ഇനി അയല ഇങ്ങനെ വച്ച് നോക്കാം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316414/ayala-curry-easy-recipe-cookery)