---
title: "'സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല''; കോഴിക്കോട് സ്വദേശിനിയായ  ആശുപത്രി സ്റ്റാഫിന്റെ മരണം; ആത്മത്യാക്കുറിപ്പ് പുറത്ത്"
english_title: "Suicide note of Kozhikode native hospital staffer found dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316411/suicide-note-of-kozhikode-native-hospital-staffer-found-dead"
published_at: "2025-09-22T17:44:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d13ddf4e164_yuyut.jpg"
keywords: []
---

# 'സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല''; കോഴിക്കോട് സ്വദേശിനിയായ  ആശുപത്രി സ്റ്റാഫിന്റെ മരണം; ആത്മത്യാക്കുറിപ്പ് പുറത്ത്

> **Lead Summary:** തിരുവനന്തപുരം : തിരുവനന്തപുരം ശാസ്തമംഗലത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി അലിഷഗണേഷിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

## Article Content

തിരുവനന്തപുരം : തിരുവനന്തപുരം ശാസ്തമംഗലത്ത് ആശുപത്രി സ്റ്റാഫിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. കോഴിക്കോട് സ്വദേശിനി അലിഷഗണേഷിനെ യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വിഷാദ രോഗമാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു.

ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ലെന്നും മരണത്തിന് പിന്നിൽ ആരുമില്ലെന്നും യുവതി കത്തിൽ പറയുന്നു. ശാസ്തമംഗലം എസ് പി ഫോർട്ട് ആശുപത്രിയിലെ ഓഫീസ് അഡ്മിനിസ്ട്രേഷൻ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു യുവതി. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി യുവതിയെ സംബന്ധിച്ച് യാതൊരു വിവരവുമുമില്ലായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകി. പരാതിക്ക് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316411/suicide-note-of-kozhikode-native-hospital-staffer-found-dead)