---
title: "ഫാഷൻ തലക്ക് പിടിച്ചാൽ പിന്നെ കാഷ് കൊടുത്തും പണി വാങ്ങും , കാതുകളിൽ സ്റ്റെഡ്ഡ് അടിക്കുന്നവർ  ശ്രദ്ധിച്ചോളൂ..... "
english_title: "Beware of those who wear studs in their ears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316394/beware-of-those-who-wear-studs-in-their-ears"
published_at: "2025-09-22T16:53:00+05:30"
category: "Fashion"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d131cae0974_ghg.jpg"
keywords: []
---

# ഫാഷൻ തലക്ക് പിടിച്ചാൽ പിന്നെ കാഷ് കൊടുത്തും പണി വാങ്ങും , കാതുകളിൽ സ്റ്റെഡ്ഡ് അടിക്കുന്നവർ  ശ്രദ്ധിച്ചോളൂ..... 

> **Lead Summary:** ജെൻ സി തലമുറയിലെ പെൺകുട്ടികൾക്കിടയിൽ സ്വർണ്ണാഭരണങ്ങളേക്കാൾ പ്രിയം ഡയമണ്ട് ആഭരണങ്ങളോടാണ്. ചെവിയിൽ ഒന്നിനു മുകളിൽ ഒന്നായി കാതുകുത്തി അതിൽ ഡയമണ്ട് സ്റ്റഡുകൾ ധരിക്കുന്നതാണ് പുതിയ ട്രെൻഡ്. നക്ഷത്രം, പാമ്പ്, താമര തുടങ്ങിയ വിവിധ രൂപങ്ങളിലുള്ള ഡയമണ്ട് സ്റ്റഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

## Article Content

ജെൻ സി തലമുറയിലെ പെൺകുട്ടികൾക്കിടയിൽ സ്വർണ്ണാഭരണങ്ങളേക്കാൾ പ്രിയം ഡയമണ്ട് ആഭരണങ്ങളോടാണ്. ചെവിയിൽ ഒന്നിനു മുകളിൽ ഒന്നായി കാതുകുത്തി അതിൽ ഡയമണ്ട് സ്റ്റഡുകൾ ധരിക്കുന്നതാണ് പുതിയ ട്രെൻഡ്. നക്ഷത്രം, പാമ്പ്, താമര തുടങ്ങിയ വിവിധ രൂപങ്ങളിലുള്ള ഡയമണ്ട് സ്റ്റഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

എന്നാൽ, പ്രായത്തിന്റെ ആവേശത്തിൽ ഇത്തരം ഫാഷനുകൾ പിന്തുടരുന്നത് ആരോഗ്യപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സൗന്ദര്യ സംരക്ഷക വിദഗ്ദ്ധരുടെയും ആരോഗ്യ പ്രവർത്തകരുടെയും മുന്നറിയിപ്പ്. കൂട്ടുകാരിയെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ശ്രദ്ധിക്കണം.

**പഴയ ആചാരങ്ങളും പുതിയ ശീലങ്ങളും**

പണ്ട്, പെൺകുഞ്ഞുങ്ങൾ ജനിച്ചാൽ 28-ാം ദിവസം കാതുകുത്തുന്നതായിരുന്നു ആചാരം. സ്വർണ്ണ സൂചി ഉപയോഗിച്ച് ചെവിയുടെ ലോബ് ഭാഗത്താണ് അന്ന് കാതുകുത്തിയിരുന്നത്. എന്നാൽ ഇന്ന്, ആളുകൾ സൗകര്യമുള്ള ദിവസങ്ങളിൽ ജുവലറികളിലോ ആശുപത്രികളിലോ പോയി കാതുകുത്തുന്നു. ചെവിയുടെ ലോബ് ഭാഗത്ത് കാതുകുത്തുന്നത് സുരക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ദ്ധർ പറയുന്നു. ഇന്ന് ആൺകുട്ടികളും ഒറ്റക്കാതിൽ സ്റ്റഡോ, റിംഗോ ധരിക്കുന്നത് സാധാരണമാണ്.

**കാർട്ടിലേജിലെ പിയർസിംഗ് അപകടകരം**

ചെവിയുടെ ലോബ് ഭാഗം പോലെ മൃദുലമല്ലാത്തതും കട്ടിയുള്ളതുമായ കാർട്ടിലേജ് ഭാഗത്ത് കാതുകുത്തുന്നത് അപകടകരമാണ്. ഈ ഭാഗത്ത് ധാരാളം ചെറിയ രക്തക്കുഴലുകളുണ്ട്, അതിനാൽ കാതുകുത്തുമ്പോൾ വേദനയും അണുബാധയ്ക്കുള്ള സാധ്യതയും കൂടുതലാണ്. മുറിവുകൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുകയും, ചിലപ്പോൾ 'കോളിഫ്ലവർ ഇയർ' എന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യാം.

**കോളിഫ്ലവർ ഇയർ: എന്താണ് ഈ അവസ്ഥ?**

കാതുകുത്തിയ ഭാഗത്ത് നീർക്കെട്ട് ഉണ്ടാവുക, രക്തം കട്ടപിടിച്ച് ചെവി ചുരുങ്ങിപ്പോവുക തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ കോളിഫ്ലവർ ഇയർ ആണെന്ന് സംശയിക്കാം. ഈ അവസ്ഥയിൽ കാർട്ടിലേജും പെരികോൺഡ്രിയവും തമ്മിലുള്ള ബന്ധം വേർപെടുകയും, രക്തയോട്ടം നിലയ്ക്കുകയും ചെയ്യുന്നു. ഇത് ചെവിയുടെ ആകൃതി എന്നെന്നേക്കുമായി നഷ്ടപ്പെടുത്തുന്നു.

Beware of those who wear studs in their ears.**

അണുബാധ എങ്ങനെ തടയാം?**

കാർട്ടിലേജിൽ കാതുകുത്തിയവർ അണുബാധ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഏറെക്കാലമായിട്ടും മുറിവുണങ്ങുന്നില്ലെങ്കിൽ ഉടൻതന്നെ കമ്മൽ മാറ്റണം. മുറിവിൽ തൊടുന്നതിന് മുമ്പ് കൈകൾ വൃത്തിയാക്കണം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316394/beware-of-those-who-wear-studs-in-their-ears)