---
title: "പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര്  സ്ഥിരീകരിച്ചു; സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു"
english_title: "Mumps confirmed at Pallana Govt. LP School; 21-day holiday declared for school"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316392/mumps-confirmed-at-pallana-govt-lp-school-21-day-holiday-declared-for-school"
published_at: "2025-09-22T16:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d130cb5a09c_school.jpg"
keywords: []
---

# പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര്  സ്ഥിരീകരിച്ചു; സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു

> **Lead Summary:** തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു.

## Article Content

തൃക്കുന്നപ്പുഴ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സേവന പരിധിയില്‍പെടുന്ന പല്ലന ഗവ. എല്‍ പി സ്‌കൂളിൽ മുണ്ടിനീര് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്‌കൂളിന് 21 ദിവസം അവധി പ്രഖ്യാപിച്ചു.

സ്‌കൂളിൽ രോ​ഗം സ്ഥിരീകരിച്ചതിനാലും ചെറിയ കുട്ടികളിലെ അസുഖ വ്യാപന സാധ്യത കണക്കിലെടുത്തുമാണ് സെപ്റ്റംബര്‍ 23 മുതല്‍ 21 ദിവസം ഈ സ്കൂളിന് അവധി അനുവദിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായിയത്. വിദ്യാലയങ്ങളില്‍ മുണ്ടിനീര് പടര്‍ന്ന് പിടിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ തദ്ദേശ സ്വയം ഭരണ വകുപ്പുമായി ചേര്‍ന്ന് നടത്തേണ്ടതാണ് എന്ന് ജില്ലാ കളക്ടർ നിർദ്ദേശിച്ചു.

എന്താണ് മുണ്ടിനീര്?

മുണ്ടിനീര് ഒരു വൈറസ് രോഗമാണ്. ഇത് പ്രധാനമായും കവിളുകളുടെ വശങ്ങളിലുള്ള ഉമിനീർ ഗ്രന്ഥികളെയാണ് (Parotid glands) ബാധിക്കുന്നത്. ഈ ഗ്രന്ഥികൾ വീർക്കുകയും വേദന അനുഭവപ്പെടുകയും ചെയ്യുന്നതാണ് പ്രധാന ലക്ഷണം. കുട്ടികളിലാണ് ഈ രോഗം സാധാരണയായി കണ്ടുവരുന്നത്, പക്ഷേ മുതിർന്നവരെയും ഇത് ബാധിക്കാം.

രോഗലക്ഷണങ്ങൾ

ചെവിക്ക് താഴെയും താടിയെല്ലിന് മുകളിലുമായി വീക്കം. (Parotid glands swelling)

പനി

തലവേദന

ചിലപ്പോൾ ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട്

ശരീരവേദന

വിശപ്പില്ലായ്മ

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316392/mumps-confirmed-at-pallana-govt-lp-school-21-day-holiday-declared-for-school)