---
title: "ചായ കുടിക്കാൻ നോക്കുന്നല്ലേയുളളൂ? വരൂ അഞ്ച് മിനിറ്റിൽ മുളക് ബജ്ജി ഉണ്ടാക്കാം "
english_title: "Let's see how to make mulakubajji."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316390/lets-see-how-to-make-mulakubajji"
published_at: "2025-09-22T16:33:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d12d3adab84_bajji.jpg"
keywords: []
---

# ചായ കുടിക്കാൻ നോക്കുന്നല്ലേയുളളൂ? വരൂ അഞ്ച് മിനിറ്റിൽ മുളക് ബജ്ജി ഉണ്ടാക്കാം 

> **Lead Summary:** കുട്ടികൾ സ്കൂൾ വിട്ട് വരൻ സമയമായി , വേഗം അടുക്കളയിലേക്ക് വരൂ... അടിപൊളി മുളക് ബജ്ജി ഉണ്ടാക്കാം

## Article Content

കുട്ടികൾ സ്കൂൾ വിട്ട് വരൻ സമയമായി , വേഗം അടുക്കളയിലേക്ക് വരൂ... അടിപൊളി മുളക് ബജ്ജി ഉണ്ടാക്കാം

**ചേരുവകൾ**

ബജി മുളക് 

കടലമാവ്

അരിപ്പൊടി

കാശ്മീരി മുളകുപൊടി 

കായം 

ഉപ്പ്/ വെള്ളം 

എണ്ണ 

**തയ്യാറാക്കുന്ന വിധം
**

ആദ്യം ഓരോ മുളകും ചെറുതായി വരഞ്ഞ് വളരെ ശ്രദ്ധയോടെ ഉള്ളിലെ അല്ലി മാറ്റി എടുക്കുക. പിന്നീട് കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്ത് കുറേശ്ശേ വെള്ളം ചേർത്ത്, നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.

വെള്ളം കൂടി പോകാതെ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം കൂടിയാൽ മാവ് മുളകിൽ പിടിച്ചിരിക്കില്ല. ഒട്ടും കട്ട ഇല്ലാതെ മാവ് തയാറാക്കാൻ ശ്രമിക്കുക. ഇനി ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം. മീഡിയം ചൂടിൽ വറുക്കുന്നതാണ് അഭികാമ്യം.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316390/lets-see-how-to-make-mulakubajji)