---
title: "മലപ്പുറം തിരുവാലിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; ഒൻപത് പന്നികളെ വെടിവെച്ചുകൊന്ന് വേട്ടക്കാർ"
english_title: "Wild boar infestation in Thiruvalli, Malappuram; Nine pigs shot dead"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316378/wild-boar-infestation-in-thiruvalli-malappuram-nine-pigs-shot-dead"
published_at: "2025-09-22T15:34:00+05:30"
category: "Malappuram"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11f61af33d_aerwr.jpg"
keywords: []
---

# മലപ്പുറം തിരുവാലിയിൽ കാട്ടുപന്നി ശല്യം രൂക്ഷം; ഒൻപത് പന്നികളെ വെടിവെച്ചുകൊന്ന് വേട്ടക്കാർ

> **Lead Summary:** മലപ്പുറം:**[** തിരുവാലിയിൽ കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്ത ഒൻപത് കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രത്യേകം ചുമതലപ്പെടുത്തിയ വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഈ നടപടി തുടർന്നത് .

## Article Content

മലപ്പുറം:**[** തിരുവാലിയിൽ കാർഷിക വിളകൾ നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാകുകയും ചെയ്ത ഒൻപത് കാട്ടുപന്നികളെ വനംവകുപ്പിന്റെ അനുമതിയോടെ വെടിവെച്ചുകൊന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെയും പ്രത്യേകം ചുമതലപ്പെടുത്തിയ വേട്ടക്കാരുടെയും നേതൃത്വത്തിലാണ് ഈ നടപടി തുടർന്നത് .

കഴിഞ്ഞ രണ്ട് വർഷത്തിലധികമായി തിരുവാലിയിലെ കർഷകർ കാട്ടുപന്നി ശല്യം കാരണം വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൃഷിയിടങ്ങളിൽ നാശം വരുത്തുകയും ജനങ്ങൾക്ക് ശല്യമുണ്ടാക്കുകയും ചെയ്ത പന്നികളെയാണ് പിടികൂടി കൊന്നത്. വെടിവെച്ചുകൊന്ന പന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽത്തന്നെ മറവു ചെയ്തു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316378/wild-boar-infestation-in-thiruvalli-malappuram-nine-pigs-shot-dead)