---
title: "തിന്ന ചോറ് ദഹിച്ചുപോകും ....; സ്വർണവില ഇന്ന് രണ്ടാം തവണയും ഉയർന്നു; ഒരു പവന് കൂടിയത് ...!"
english_title: "Gold prices rose for the second time in the state today."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316362/gold-prices-rose-for-the-second-time-in-the-state-today"
published_at: "2025-09-22T14:53:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d11582625b1_gold.jpg"
keywords: []
---

# തിന്ന ചോറ് ദഹിച്ചുപോകും ....; സ്വർണവില ഇന്ന് രണ്ടാം തവണയും ഉയർന്നു; ഒരു പവന് കൂടിയത് ...!

> **Lead Summary:** സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്.

## Article Content

സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണ സ്വർണവില ഉയർന്നു. ഉച്ചയ്ക്ക് 360 രൂപയാണ് വർദ്ധിച്ചത്. രാവിലെ 320 രൂപ ഉയർന്നിരുന്നു. 83,000 ത്തിനടുത്താണ് നിലവിൽ സ്വർണവിലയുള്ളത്. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 82, 920 രൂപയാണ്.

ജിഎസ്ടിയും പണിക്കൂലിയും ഹോൾമാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 91,000 രൂപയ്ക്ക് മുകളിൽ നൽകണം. നിലവിൽ, ഒരു ഗ്രാം സ്വർണത്തിന് 11000 രൂപ നൽകേണ്ടിവരും. ഇന്ന് മാത്രം 680 രൂപയാണ് പവന് വർദ്ധിച്ചത്. അന്താരാഷ്ട്ര സ്വർണ്ണവില 3700 ഡോളറും കടന്ന് 3,718 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.

രാവിലെ സ്വർണ്ണവില നിശ്ചയിക്കുമ്പോൾ 3694 ഡോളറായിരുന്നു അന്താരാഷ്ട്ര സ്വർണ്ണവില. രൂപയുടെ വിനിമയ നിരക്ക് 85.17 ആയിരുന്നു. അതനുസരിച്ച് ​ഗ്രാമിന് 40 രൂപ കൂടി 10320 രൂപയും പവന് 320 രൂപ കൂടി 82,560 രൂപയിലും എത്തി. ഉച്ചയ്ക്കുശേഷം, രൂപയുടെ വിനിമയ നിരക്ക് 88.19 ആയപ്പോൾ വിലവർധന ഉണ്ടായതിനെ അടിസ്ഥാനത്തിൽ 45 രൂപ ഗ്രാമിനും പവന് 360 രൂപയും വർദ്ധിച്ചു.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316362/gold-prices-rose-for-the-second-time-in-the-state-today)