---
title: "ചപ്പാത്തി കഴിച്ച് മടുത്തോ എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ 'റോക്ക് ആൻഡ് റോൾ' ചീസി എഗ്ഗ് റോൾ തയാറാക്കിയല്ലോ..?"
english_title: "Cheesy Egg Roll Recipe"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316355/cheesy-egg-roll-recipe"
published_at: "2025-09-22T14:24:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d10ed549bb9_hgfh.jpg"
keywords: []
---

# ചപ്പാത്തി കഴിച്ച് മടുത്തോ എങ്കിൽ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ 'റോക്ക് ആൻഡ് റോൾ' ചീസി എഗ്ഗ് റോൾ തയാറാക്കിയല്ലോ..?

> **Lead Summary:** **[** കുട്ടികൾക്ക് ലഞ്ച് ആയോ സ്നാക്ക്സ് ആയോ കൊടുക്കാവുന്നതും അത്പോലെ തന്നെ മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ഡിഷ് ആയല്ലോ....അങ്ങനെയെങ്കിൽ വളരെ എളുപ്പത്തിലും സ്വാദിഷ്ട്ടവുമായ ചീസി എഗ്ഗ് റോൾ വിഭവം എങ്ങനെ തയ്യാറാകാം എന്ന നോക്കാം .

## Article Content

**[** കുട്ടികൾക്ക് ലഞ്ച് ആയോ സ്നാക്ക്സ് ആയോ കൊടുക്കാവുന്നതും അത്പോലെ തന്നെ മുതിർന്നവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന ഒരു ഡിഷ് ആയല്ലോ....അങ്ങനെയെങ്കിൽ വളരെ എളുപ്പത്തിലും സ്വാദിഷ്ട്ടവുമായ ചീസി എഗ്ഗ് റോൾ വിഭവം എങ്ങനെ തയ്യാറാകാം എന്ന നോക്കാം .

**ആവിശ്യമായ സാധനങ്ങൾ :**

*മുട്ട - 2 എണ്ണം*

*പാൽ - 2 ടേബിൾസ്പൂൺ*

*കുരുമുളകുപൊടി - ¼ ടീസ്പൂൺ*

*ഉപ്പ് - ¼ ടീസ്പൂൺ*

*ബട്ടർ - ½ ടേബിൾസ്പൂൺ*

*കാരറ്റ് (ചെറുതായി അരിഞ്ഞത്) - ഒന്നര ടേബിൾസ്പൂൺ*

*കാപ്സിക്കം (ചെറുതായി അരിഞ്ഞത്) - ഒന്നര ടേബിൾസ്പൂൺ*

*സവാള (ചെറുതായി അരിഞ്ഞത്) - ഒന്നര ടേബിൾസ്പൂൺ*

* ചീസ് (ഗ്രേറ്റ് ചെയ്തത്) - 6 ടേബിൾസ്പൂൺ*

*ചപ്പാത്തി (ചുട്ടെടുത്തത്) - 1 എണ്ണം*

**തയ്യാറാക്കുന്ന വിധം:**

ഒരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിക്കുക. ഓംലറ്റ് മൃദുവായി കിട്ടാൻ ഇതിലേക്ക് രണ്ട് ടേബിൾസ്പൂൺ പാൽ ചേർക്കുക. ശേഷം, കാൽ ടീസ്പൂൺ വീതം ഉപ്പും കുരുമുളകുപൊടിയും ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ച് നന്നായി അടിച്ചു പതപ്പിച്ച് മാറ്റിവയ്ക്കുക. ഒരു പാൻ ഇടത്തരം തീയിൽ ചൂടാക്കി, അര ടേബിൾസ്പൂൺ ബട്ടർ ഇട്ട് പാനിൽ എല്ലായിടത്തും പുരട്ടുക. ഇതിലേക്ക് അടിച്ചു വെച്ചിരിക്കുന്ന മുട്ട മിശ്രിതം ഒഴിച്ച് പരത്തുക.

മുട്ടയുടെ മുകളിലായി അരിഞ്ഞുവെച്ച കാരറ്റ്, കാപ്സിക്കം, സവാള എന്നിവ വിതറുക. ഇതിന് മുകളിലായി നാല് ടേബിൾസ്പൂൺ ചീസ് വിതറുക. ചീസിന് മുകളിലായി ചുട്ടെടുത്ത ചപ്പാത്തി വെച്ച് ചെറുതായി അമർത്തുക. ഇത് ഏകദേശം ഒരു മിനിറ്റ് വേവിക്കുക. ഒരു മിനിറ്റിന് ശേഷം ഇത് ശ്രദ്ധാപൂർവ്വം മറിച്ചിടുക. ഇപ്പോൾ മുകളിലുള്ള മുട്ടയുടെ ഭാഗത്ത് ബാക്കിയുള്ള രണ്ട് ടേബിൾസ്പൂൺ ചീസ് കൂടി വിതറുക. ചപ്പാത്തിയുടെ ഭാഗം ഒരു മിനിറ്റ് കൂടി വേവിച്ചെടുക്കുക.

 ഒരു മിനിറ്റിന് ശേഷം, ഇത് പാനിൽ വെച്ചുതന്നെയോ അല്ലെങ്കിൽ ഒരു പ്ലേറ്റിലേക്ക് മാറ്റിയോ ശ്രദ്ധാപൂർവ്വം ചുരുട്ടിയെടുക്കുക. സ്വാദിഷ്ടമായ ചീസി എഗ്ഗ് റോൾ തയ്യാർ. ഇത് നടുവേ മുറിച്ച് ചൂടോടെ വിളമ്പാവുന്നതാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316355/cheesy-egg-roll-recipe)