---
title: "ഇനി ആവർത്തിക്കരുത് ...; കോഴിക്കോട്   മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷൻ"
english_title: "Departmental action taken against excise driver for driving under the influence of alcohol in Kozhikode's Farokh."
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/316349/departmental-action-taken-against-excise-driver-for-driving-under-the-influence-of-alcohol-in-kozhikodes-farokh"
published_at: "2025-09-22T14:11:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68d10c0502fc1_suspensiom.jpg"
keywords: []
---

# ഇനി ആവർത്തിക്കരുത് ...; കോഴിക്കോട്   മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്ക് സസ്പെന്‍ഷൻ

> **Lead Summary:** **കോഴിക്കോട്: **കോഴിക്കോട് ഫറോഖില്‍** **മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി. എഡിസൺ എന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

## Article Content

**കോഴിക്കോട്: **കോഴിക്കോട് ഫറോഖില്‍** **മദ്യപിച്ച് വാഹനം ഓടിച്ച എക്സൈസ് ഡ്രൈവര്‍ക്കെതിരെ വകുപ്പുതല നടപടി. എഡിസൺ എന്ന ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു.

ഫറോഖ് എക്സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇയാൾ മദ്യപിച്ച് വാഹനം ഓടിച്ചതിന് അറസ്റ്റിലായിരുന്നു. തുടര്‍ന്നാണ് സസ്പെന്‍ഷന്‍ നടപടി. ഇയാൾ ഓടിച്ച എക്സൈസ് വാഹനം ഡിവൈഡറിൽ ഇടിച്ചുകയറിയതിനെ തുടർന്ന് നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു.

അതേസമയം ഗുജറാത്ത് തീരത്ത് കപ്പലിന് തീപിടിച്ചു. അരിയും പഞ്ചസാരയുമായി സോമാലിയയിലേക്ക് പോകേണ്ട കപ്പലിലാണ് തീ പടർന്നത്. തീയണയ്ക്കാൻ ശ്രമം തുടരുന്നു. പോ‍ർബന്ദർ സുഭാഷ്നഗർ ജെട്ടിയിൽ നങ്കൂരമിട്ടിരുന്ന കപ്പലിനാണ് തിങ്കളാഴ്ച തീ പിടിച്ചത്.

ജാംനഗർ അടിസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്ആ‍ർഎം ആൻഡ് സൺസിന്റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. സൊമാലിയയിലെ ബൊസാസോയിലേക്കുള്ളതായിരുന്നു കപ്പൽ. കപ്പലിലുണ്ടായിരുന്ന അരിക്ക് തീ പടർന്നതോടെ കപ്പൽ ജെട്ടിയിൽ നിന്ന് കടലിലേക്ക് ടോ ചെയ്ത് മാറ്റിയിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/316349/departmental-action-taken-against-excise-driver-for-driving-under-the-influence-of-alcohol-in-kozhikodes-farokh)